അതിനിടക്ക് സനോജ് ഒരു ടെക്സ്റ്റ് അയച്ചു.
‘ഐ ട്രൈഡ് ടൂ കാൾ യൂ, ബട്ട് നോ റെസ്പോൺസ് സോ അയാം
ഗോയിങ് ബാക്ക് ബൈ ‘
ജസ്റ്റിൻ അത് കണ്ടു, എങ്കിലും ഫോൺ എടുത്ത് എന്തോ ആലോചിച്ച ശേഷം അവൻ അവിടെ തന്നെ വച്ചു.
കുറച്ചു സമയം കഴിഞ്ഞതും ജീവ അകത്തേക്ക് വന്നു.
” കഴിഞ്ഞില്ലേ.. ജസ്റ്റി..!! നമുക്ക് എന്നാ വിട്ടാലോ ? ”
ജസ്റ്റിനെ എത്രയും വേഗം ഇവിടെ നിന്നും മാറ്റണം എന്ന വ്യഗ്രത ആയിരുന്നു ജീവക്ക്.
” ആടാ നമുക്ക് ഇറങ്ങാം.. ”
ജസ്റ്റിൻ പോകാൻ ആയി എഴുനേറ്റു.
” എടാ ജസ്റ്റി.. മറ്റവൻ എന്തായി.. ? സനോജ് തിരിച്ചു പോയോ ? ”
” ആടാ..!! അവൻ പോയിന്ന് പറഞ്ഞ് ഇപ്പോ
ടെക്സ്റ്റ് അയച്ചാരുന്നു.. ”
അത് കേട്ടതും ജീവക്ക് പകുതി ശ്വാസം തിരിച്ചു കിട്ടി. അവൻ ഗൂഡമായി ചിരിച്ചു.
ജസ്റ്റിൻ അവന്റെ ഫോണും കാർ കീയും എടുത്ത് ക്യാബിനിൽ നിന്നും ഇറങ്ങി.
സ്റ്റാഫിന് ചില നിർദേശങ്ങൾ കൂടി നൽകിയ ശേഷം അവർ ഒരുമിച്ച് പുറത്തെക്ക് നടന്നു.
കാറിൽ കയറിയതും സ്ക്രീനിൽ സനോജിന്റെ പേര് എഴുതി കാണിച്ച് ജസ്റ്റിന്റെ ഫോൺ തുടർച്ചയായി അടിക്കാൻ തുടങ്ങി… .
“ജീവ ആ സനോജ് ആണ് ഞാൻ ഈ കാൾ ഒന്ന് എടുക്കട്ടെ പുള്ളിയെ കാണാനും പറ്റീല..!
ഒരു മിനിറ്റ് .. ? ”
ജസ്റ്റിൻ ജീവയെ ഫോൺ സ്ക്രീൻ കാണിച്ചു.
” എടാ ജസ്റ്റി അവൻ തിരിച്ച് പോയിന്ന് പറഞ്ഞിട്ടോ !! ”
ജീവ ഒന്ന് ഞെട്ടിയെങ്കിലും പുറത്ത് കാണിക്കാതെ സൗമ്യനായി ചോദിച്ചു.
അതിനോടകം ജസ്റ്റിൻ കാൾ അറ്റൻഡ് ചെയ്ത് കഴിഞിരുന്നു.
” ഹെലൊ സനോജ് പറ !! ഞാൻ ഇപ്പോ അവിടില്ല ബ്രോ..! സോറി വരാൻ പറ്റിയില്ല എന്തേലും അത്യാവശ്യം ആയിരുന്നൊ ? “