ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Posted by

” ഡാ അതിപ്പോ പിന്നെ ആണെങ്കിലും കാണാല്ലൊ. എനിക്ക് കുറച്ചു എമർജൻസി കേസ് കെട്ട് ആണ്.. ഞാൻ ഷാരോണിനെ പോലും  വിളിച്ചില്ല.. നീ വാ..”
ജീവ  പരമാവധി അവരുടെ കണ്ടു മുട്ടൽ ഒഴിവാക്കാൻ ശ്രെമിച്ചു.

” എടാ എന്നാലും നമുക്ക് ഒന്ന്  പോണ വഴിക്ക് പുള്ളിയെ കണ്ടിട്ട് പോകാന്നെ..? ”

” എന്റെ പൊന്ന് ജസ്റ്റി.. നീ പുള്ളിയെ വിളിച്ചു പറ നിനക്ക് വരാൻ പറ്റില്ലാന്ന്.. നിനക്ക് ഞാൻ ആണോ അവൻ ആണോ വലുത്..? ”
ജീവ ഒരു തരത്തിലും വിടാൻ ഭാവമില്ലായിരുന്നു.

” എടാ അതിപ്പോൾ ഞാൻ കാണാന്ന് പറഞ്ഞു പോയി പുള്ളി ആണേൽ ടൌണിൽ വരുന്നുണ്ട്..!!  ഇനിപ്പൊ ചെല്ലാണ്ടിരുന്നാൽ മോശല്ലേ ? ”

” ഒരു പ്രശ്നോം ഇല്ല.. നമുക്ക് എന്തേലും പറഞ്ഞ് ഒഴിവാക്കാം പുള്ളി തിരിച്ചു പൊക്കോട്ടെ.. നമുക്ക് വേണേൽ അവിടെ പോയി കാണാലോ..! നീ ഷോപ്പിലെത്തീട്ട് വിളിക്ക് ”
ജീവ അതും പറഞ്ഞു കാൾ കട്ട് ചെയ്തു.

ജസ്റ്റിൻ കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം എത്രയും പെട്ടെന്ന് റെഡി ആയി.. ഷോപ്പിലേക്ക് തിരിച്ചു..

കാർ ഡ്രൈവ് ചെയ്യുമ്പോൾ മധുരമായ ഒരു പാട്ടിനിടയിൽ  ആണ് ജസ്റ്റിന്റെ ഫോൺ അടിക്കാൻ തുടങ്ങിയത്..
ഫോൺ എടുത്ത് നോക്കിയപ്പോൾ സനോജ് ആണ്.

” ഹേലോ ജസ്റ്റിൻ… താൻ എപ്പോളാ ഫ്രീ ആവണേ ? ”

” ആ സനോജ് ബ്രോ.. ഞാൻ വിളിക്കാൻ നിക്കാരുന്നു  ഇന്ന് എനിക്ക് കുറച്ചു അധികം
തിരക്കുണ്ടാരുന്നു. നമുക്ക് പിന്നീട്‌ ഒരു ദിവസം കണ്ടാൽ മതിയാകുമോ ? ”

” അല്ല ജസ്റ്റിൻ അതിപ്പോ കുറച്ചു സീരിയസ് ആയ കാര്യം തന്നെ ആണ് ഇതും.. ഞാൻ കുറച്ചു നേരം വെയിറ്റ് ചെയ്യാം താൻ ഒന്ന് നോക്കിട്ട് വിളിക്ക് “

Leave a Reply

Your email address will not be published. Required fields are marked *