” ജീവ പ്ലീസ് നീ എന്നെ ഒന്ന് മനസിലാക്ക്..!!! നിന്റെ വാക്കുകളിലും മദ്യത്തിന്റെ ലഹരിയിലും, പിന്നെ എനിക്ക് അറിയില്ല.. എന്ത് കൊണ്ടോ ഒരു രാത്രി ഞാൻ എന്നെ തന്നെ മറന്നു..!! എനിക്ക് ഒരു കുടുംബം ഉള്ളതോ.. മറ്റുള്ള കാര്യങ്ങളോ ഒന്നും ഞാൻ ഓർത്തില്ല.. ശരിയാണ് സത്യമാണ്…!!
പക്ഷേ.. പക്ഷേ ഇതിപ്പോൾ ഇത്രക്ക് എന്റെ സമാധാനം കെടുത്തും എന്ന് ഞാൻ അറിഞ്ഞില്ല ”
അനഘ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
“””” എനിക്ക് എന്റെ ഭർത്താവിന്റെ അടുത്ത് മനസമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയുന്നില്ല.. കണ്ണ് അടച്ചാൽ ആ രാത്രി ആണ്
ഓർമ്മ വരൂന്നത്.. !! നീ അല്ലേ പറഞ്ഞേ ഒരു രാത്രിക്ക് അപ്പുറം നീ എന്നെ നോക്കുക പോലും ചെയ്യില്ലാന്ന് എന്നിട്ടിപ്പോ..? ഇപ്പോ എന്താടാ നീ ഇങ്ങനെ… ??? “”””””
അവൾ അവന്റെ ഷർട്ടിൽ പിടിച്ചു ഉലച്ച് കരഞ്ഞു തുടങ്ങിയിരുന്നു.
ജീവ ഒന്നും മിണ്ടാൻ ആവാതെ തരിച്ചു നിന്നു.
ഇത്തരം ഒരു വികാര പ്രകടനം അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല.
” അനു.. ഞാൻ.. ഇത്രത്തോളം നിനക്ക് പ്രേഷർ
നൽക്കുന്നുണ്ട് എന്ന് ഞാൻ അറിഞില്ല..!! സോറി ഡീ പെണ്ണെ ”
അവൻ വിക്കി പറഞ്ഞു.
” നിന്നെ കാണുന്ന സമയം എല്ലാം ഞാൻ അറിഞ്ഞോ അറിയാതെയോ സന്തോഷിക്കുന്നുണ്ട്… നിന്റെ സാമിപ്യം പോലും എനിക്ക് ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട്.. ”
ജീവ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു.
” ജീവ ഇതൊക്കെ നിന്റെ ഭാഗം ആണ്.. നിന്റേത് മാത്രം..!! ഞാൻ ഒരു ഭാര്യ ആണ്..
ഒരു കുഞ്ഞിന്റെ അമ്മ ആണ്..
അത് നീ മനസിലാക്കുന്നില്ലെ..? ഇനി
എങ്കിലും നീയെല്ലാം മറക്കണം ,
എന്നെ നീ ഇനിയും ആഗ്രഹിക്കരുത് ജീവ “”
അവൾ പൊട്ടി തെറിച്ചു ആണ് സംസാരിച്ച് തുടങ്ങിയതെങ്കിലും അവസാനം അതൊരു അപേക്ഷ ആയി മാറി.