” പ്രേശംസ എനിക്ക് ഇഷ്ട്ടായി.. ഇതൊക്കെ കേൾക്കാൻ രസമുണ്ട്..”
” സത്യമല്ലേ.. പെണ്ണെ.. നിന്റെ കണ്ണുകൾ വിടരുന്ന നുണ കുഴി.. നിന്റെ ചിരി.. ശില്പ ഭംഗി പോലെയുള്ള ഉടലഴക്.. ഇതിൽ കൂടുതൽ എന്ത് വേണം ആണോരുത്തന്..”
ജീവ അവളുടെ മുഖത്തേക്ക് കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. കുറച്ചു സമയം അവിടെ നിശബ്ദത പടർന്നു. രണ്ട് പേരും ഒന്നും മിണ്ടിയില്ല.
” ചില ഇഷട്ങ്ങൾ ഒക്കെ അങ്ങനെ ആണ്.. എത്ര ഒക്കെ വേണ്ടാന്ന് വച്ചാലും അതിങ്ങനെ മനസ്സിന്റെ ഒരു കോണിൽ കിടക്കും.. ”
ജീവ.. പറഞ്ഞു നിർത്തി തല ചെരിച്ചു അവളെ നോക്കി.
അനഘ താഴേക്ക് തന്നെ കുറേ സമയമായി നോക്കിയിരിക്കുകയാണ്.
ജീവ രണ്ട് ഗ്ലാസ്സിലും വീണ്ടും മദ്യം പകർന്നു.
ഒരു ഗ്ലാസ്സ് അവൾക്കായി നീട്ടി.. അനഘ യാന്ത്രികമായി കൈകൾ നീട്ടി അത് വാങ്ങി..
പരസ്പരം ഒന്ന് മുട്ടിച്ച ശേഷം ഒരെ സമയം അടിച്ചു തീർത്തു.
” ഈ ലോകം എന്ത് ക്രൂരമാണല്ലേ.. ഒരാളെ അത്ര ഏറെ ആഗ്രഹിച്ചാലും.. സ്നേഹിച്ചാലും അവരോട് ഒത്ത് ചിലവഴിക്കാൻ പോലും.. സൊസൈറ്റിയുടെ സോ കാൾഡ് ഫക്കിംഗ് റൂൾസ് അനുവദിക്കില്ല..”
ജീവ അവന്റെ ഗ്ലാസ് കയ്യിൽ ഇട്ട് ഉരുട്ടി കൊണ്ടിരുന്നു.. വാക്കുകളിൽ നേരിയ പതർച്ച
അനഘ ശ്രെദ്ധിച്ചു.
” ജീവ.. നീ എന്താ പറഞ്ഞു വരുന്നത്.. എനിക്ക് മനസിലാകുന്നില്ല..”
അവളുടെ മുഖത്ത് അപ്പോഴും നിഷ്കളങ്കത
തന്നെ ആയിരുന്നു.
” അനൂ.. നീ എന്ത് സുന്ദരിയാടി.. എന്തിനാ എന്റെ മുന്നിലേക്ക് നീ വന്നത്..!! എന്റെ ദൈവമേ.. എന്തിനാ.. എനിക്ക് ഇവളെ നീ കാണിച്ചു തന്നത്.. ?? ”
ജീവ കൈകൾ മുകളിലേക്ക് ഉയർത്തി ചോദിക്കുന്ന പോലെ കാണിച്ചു.