” ജീവിക്കാൻ മറന്ന് പോകരുത് അനഘ.. ഈ യവ്വനം അതിന്റെ പീക്ക് ടൈമിൽ നമ്മൾ മതി മറന്ന് ആസ്വദിക്കണം… കാമം പോലും അതിന്റെ മൂർദ്ധന്യത്തിൽ പ്രകടമാകുന്നത് ഇണയോട് കൊതി തോന്നുമ്പോൾ അല്ലേ.
അത് പോലെ.. ജീവിതത്തോടും കൊതി തോന്നണം..”.
ജീവ ഒരു പെഗ്ഗ് കൂടി ഒഴിച്ച് അകത്താക്കി.
” തനിക്ക് ഒന്നൂടി ഒഴിക്കട്ടെ.. ”
” പ്രശ്നമാകുമോ ? ”
” എന്ത് പ്രശ്നം.. ഒന്നും ആവാൻ പോണില്ല.. താൻ അടിക്കെടോ ” അവൻ ഗ്ലാസ്സിലേക്ക് വോഡ്ക പകർന്നു അവൾക്കായി നീട്ടി.
അവൾ ചിരിച്ചു കൊണ്ട് അത് വാങ്ങി. ശേഷം ശ്വാസം ഒന്ന് വലിച്ചു വിട്ട് ഗ്ലാസ് കാലിയാക്കി.
” ജീവാ.. സാഹിത്യം ഒക്കെ പറയുമല്ലേ..?? ”
നുണ കുഴികൾ വിടർത്തി അവൾ ചിരിച്ചു.. നില വെളിച്ചത്തിൽ അവളുടെ മുഖത്തിന് വല്ലാത്ത സൗന്ദര്യമായിരുന്നു.
” ആ ഇടക്ക് ഒക്കെ നമുക്കും പറയണ്ടേ.. ” ജീവ ഇരിപ്പിടത്തിൽ ഒന്ന് അമർന്നിരുന്നു.
സമയം രാത്രി 2 മണിയോട് അടുക്കുന്നുണ്ടായിരുന്നു.. നിലാവ് അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയം റിസോർട്ടിന്റെ പരിസരത്ത് അവർ രണ്ട് പേരും മാത്രമേ ഉണർന്നിരിക്കാൻ സാധ്യത ഉള്ളൂ.
എവിടെ നിന്നോ നായ ഓരിയിടുന്ന ശബ്ദം നേർത്ത് വന്ന് അവിടെ തങ്ങി നിന്ന മൂകതയെ കീറി മുറിച്ചു… ജീവ ഇപ്പോഴും പുറകോട്ട് കിടക്കുകയാണ്.
അനഘ അവളുടെ കൈ വിരൽ അലക്ഷ്യമായ് ഞൊടിച്ചു കൊണ്ടിരുന്നു..
” എന്റെയും കൂടി.. പൊട്ടിക്കോ.. ”
ജീവ ഒരു കുട്ടിയെ പോലെ അവന്റെ കൈ അനഘക്ക് നേരെ നീട്ടി… അവൾ ചെറിയ ചിരിയോടെ കൈ പിടിച്ച് അവന്റെ വിരലുകൾ ഞൊടിക്കാൻ തുടങ്ങി.
ചെറിയ സമയം കൊണ്ട്.. തന്നെ അവൾ അവന്റെ വിരലുകൾ ഞൊടിച്ചു തീർത്തു.. ജീവയുടെ കൈ തിരിച്ചു വിട്ട് തന്റെ
കൈകൾ സ്വതന്ത്രമാക്കി.. അവൾ ബെഞ്ചിൽ ഒന്നൂടി ഇളകി ഇരുന്നു..