അതൊരു റെക്കോർഡഡ് സിസി ടിവി ഫുറ്റേജ് ആയിരുന്നു..
അലോരൈകയും അതിന്റെ പരിസരവും അവന് മുന്നിൽ അത്യാവശ്യം നല്ല ക്വാളിറ്റിയിൽ വിഡിയോ ആയി ഓടി തുടങ്ങി.
ആ സ്ഥലം അവൻ തിരിച്ചു അറിഞ്ഞു റിസോർട്ടിൽ നിന്നും പുഴയിലേക്ക് ഇറങ്ങുന്ന വഴിയിൽ തന്നെ ഉള്ള വ്യൂ പോയിന്റ് അവിടെ ഇട്ടിരിക്കുന്ന ഒരു ബെഞ്ചും
സ്‌ക്രീനിൽ വ്യക്തമായി കാണുന്ന ജീവ..!! അവൻ തനിയെ പാതിരാവിൽ മദ്യപിക്കുന്നു.
ജീവയെ കണ്ടതും ജസ്റ്റിന്റെ കണ്ണുകൾ കുറുകി.
‘ ഇനി ഈ പന്നൻ അവിടെ ഉള്ള എന്തേലും മുടിപ്പിച്ച് കാണോ ? ‘
പല തരം ചിന്തകൾ ജസ്റ്റിന്റെ ഉള്ളൂലച്ചു.
വിഡിയോ മുന്നോട്ട് ഓടി കൊണ്ടിരുന്നു..
അലോറൈക യിൽ വല്ലാതെ തണുപ്പ് വ്യാപിച്ചത് അറിയിക്കു മെന്നോണം കോട മഞ്ഞ് പടർന്ന് കിടക്കുന്ന രാത്രി..
പെട്ടെന്ന് അവൻ ആ കാഴ്ച കണ്ട് നടുങ്ങി..!!!
ഒന്ന് കൂടി സൂം ചെയ്ത് വ്യക്തത വരുത്തി..!!
തീരെ പ്രതീക്ഷിക്കാതെ സ്‌ക്രീനിലേക്ക് വന്ന അതീഥികളെയും കണ്മുന്നിൽ കാണുന്നതിനെയും അവന് വിശ്വസിക്കാൻ പറ്റിയില്ല..!!!!
പെട്ടെന്ന് വന്ന ബോധത്തിൽ ജസ്റ്റിൻ ഹെഡ്സെറ്റ് കണക്ട് ചെയ്ത് ചെവിയിൽ വച്ചു.
താഴെ കുത്തിയോഴുകുന്ന പുഴ.. അതിന്റെ ശബ്ദം നേരിയ രീതിയിൽ കേൾക്കാം..
അവിടേക്ക് വ്യൂ കിട്ടുന്ന രീതിയിൽ അറേഞ്ച് ചെയ്തിരിക്കുന്ന മരത്തിന്റെ ബെഞ്ചിൽ ജീവ ഇരിക്കുന്നു.. !
ആ തണുപ്പിനെ പ്രതിരോധിക്കാൻ എന്ന വണ്ണം അവന്റെ വശങ്ങളിൽ വോഡ്ക കുപ്പിയും ഗ്ലാസും കൈകളിൽ എരിയുന്ന സിഗരറ്റും കാണാം.. അവിടേക്ക് പതിയെ പടികൾ ഇറങ്ങി വരുന്ന അനഘ..!!!! തന്റെ ഭാര്യ…!!