എത്രയും വേഗം ആ പെൻ ഡ്രൈവിൽ എന്താണ് എന്ന് നോക്കി ചുറ്റും ഉള്ള പുക മറ നീക്കാൻ അവൻ വ്യഗ്രത പെട്ടു.
വീട്ടിലേക്ക് ഉള്ള ഡ്രൈവിംഗിനിടയിൽ നിശബ്ദതയെ കീറി മുറിച്ച് ജസ്റ്റിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി..
സ്‌ക്രീനിൽ ‘വൈഫ് ‘എന്ന് പേര് കണ്ടതും അവൻ കാൾ അറ്റെൻണ്ട് ചെയ്തു.
” ഹേലോ ഇച്ചായാ.. എന്നാ പരുപാടി ”
” ഞാൻ ഇവിടെ അടുത്ത് ഒരു കടയിൽ വന്നതാ എന്നാടി ”
അവന്റെ സംസാരത്തിൽ ചെറിയ നീരസം ഉണ്ടാരുന്നു.
” ഞാൻ രാവിലെ എഴുന്നേൽപ്പികണ്ടാന്ന് കരുതി ആണ് പറയാണ്ടേ പോന്നെ..!!
പിന്നെ ഇവിടെ വന്നപ്പോൾ ആകേ തിരക്ക് ആയി പോയി, ഇച്ചാ കഴിച്ചാരുന്നോ ? ”
നനുത്ത സ്വരത്തിൽ അവൾ സംസാരിച്ച് തുടങ്ങി.
” ആടി ഞാൻ രാവിലെ തന്നെ കഴിച്ചാരുന്നു..!!
പെണ്ണെ നീ ചുമ്മാ വിളിച്ചേ ആണോ ? ”
” ആം ഞാൻ ചുമ്മ ഇരുന്നപ്പൊ വിളിച്ചു നോക്കിയതാ. എന്നാ ഇച്ചായൻ തിരക്കാണോ ? ”
” ആം ചെറിയ തിരക്ക് ആണ് പെണ്ണെ.. !!
ഞാൻ നിന്നെ ഫ്രീ ആയിട്ട് തിരിച്ചു വിളിച്ചാ മതിയൊ ? ”
ജസ്റ്റിൻ ആരോടും ഒന്നും സംസാരിക്കാൻ ഉള്ള മൂഡിൽ ആയിരുന്നില്ല.
” ആം ഫ്രീ ആവുമ്പോൾ വിളിക്ക് ”
അതും പറഞ്ഞു അനഘ കാൾ കട്ട് ചെയ്തു.
ജസ്റ്റിൻ അനഘയുടെ കാൾ കട്ട് ആയെന്ന് ഉറപ്പായപ്പോൾ ഫോൺ പോക്കറ്റിൽ ഇട്ട് ഡ്രൈവിംഗിൽ ശ്രെദ്ധ കേന്ദ്രികരിച്ചു.
വീട്ടിലെത്തിയ ഉടനെ തന്നെ അവൻ ലാപ്ടോപ് സെറ്റ് ചെയ്തു. ഒരു ചെയർ വലിച്ചു എടുത്ത്
അതിന് മുന്നിലായി ഇരുന്നു.
പെൻഡ്രൈവ് പ്ലഗ്ഗ് ചെയ്ത് അവൻ അതിലെ ആദ്യത്തെ ഫയൽ ഓപ്പൺ ചെയ്തു…
സ്ക്രീൻ തെളിഞ്ഞതും ജസ്റ്റിന്റെ കണ്ണുകൾ വിടർന്നു.. അവന്റെ നെഞ്ചിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി..