ഉച്ച കഴിഞ്ഞു 3 മണിയോടെ ആണ് അവർ തിരികെ വന്നത്. ജീവ പറഞ്ഞ പ്രൊപ്പർട്ടി കണ്ട് അഭിപ്രായം അറിയിച്ച് അവർ പെട്ടെന്ന് പോരുകയായിരുന്നു..
“എടാ ജസ്റ്റി…ഒന്ന് ബാറിൽ കേറിയാലോ ? രണ്ടെണ്ണം കീച്ചാം എന്താ ? ”
” ഇല്ലടാ..!! ഷോപ്പിൽ ആളില്ല നീ വണ്ടി വേഗം വിട് ”
എത്രയും പെട്ടെന്ന് ഷോപ്പിൽ എത്തിയാൽ മതിയാരുന്നു എന്ന മട്ടിൽ ആണ് ജസ്റ്റിൻ.
യാത്രയിൽ ഉടനീളം അവർ അധികം സംസാരിച്ചില്ല.
വാഹനം ജസ്റ്റിന്റെ സൂപ്പർ മാർക്കറ്റിന്റെ ഫ്രണ്ടിലെക്ക് കയറി. രണ്ട് പേരും ഓരോ സിഗരറ്റ് കത്തിച്ചു.. കാണാൻ പോയ പ്രൊപ്പർട്ടിയെ കുറിച്ചു അഭിപ്രായങ്ങൾ പങ്ക് വച്ചു.
കുറച്ചു സമയം കൂടി അവിടെ തങ്ങിയ ശേഷം
ജീവ അവനോട് യാത്ര പറഞ്ഞു. അവൻ പോയ പിറകെ ജസ്റ്റിനും അവന്റെ തിരക്കുകളിലെക്ക് ഇറങ്ങി.
തിരിച്ചു പോകുന്ന വഴി സംഭവിച്ചതെല്ലാം അനഘയോട് വിളിച്ചു പറയാനും ജീവ മറന്നില്ല.
അതെ സമയം മനസ്സും ഹൃദയവും ആകേ ഇളകി മറിഞ്ഞ അവസ്ഥയിൽ ആയിരുന്നു ജസ്റ്റിൻ. ഷോപ്പിലെ യാതൊരു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയാതെ അവൻ കുഴഞ്ഞു.
ഷോപ്പിലെ സിസ്റ്റത്തിൽ പെൻ ഡ്രൈവ് നോക്കാൻ ആണെങ്കിൽ മാനേജർ അടക്കം സ്റ്റാഫുകൾ എപ്പോൾ വേണമെങ്കിലും കയറി വരാം..
ഷോപ്പിൽ എവിടെയും ഒരു പ്രൈവസി കിട്ടില്ലെന്ന് ഉറപ്പായതിനാൽ ഒടുവിൽ അവൻ തീരുമാനിച്ചു..!! വീട്ടിലേക്ക് പോകുക…
ഷോപ്പിലെ തിരക്കുകളിൽ നിന്നും എമർജൻസി ആണെന്ന് വരുത്തി, സ്റ്റാഫിന്റെ ചുമതലകൾ മാനേജർക്ക് കൈ മാറി അവൻ വീട്ടിലേക്ക് തിരിച്ചു.