ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Posted by

ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടി
കലാവസ്ഥ മാറി തുടങ്ങിയിരുന്നു.
ജസ്റ്റിന്റെ ഹെക്ടർ കാർ അവനെയും കൊണ്ട്
മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ഏകദേശം രണ്ട് കിലോ മീറ്റർ ഓടിയതും
മഴ ചെറുതായി ചാറി തുടങ്ങി…

ടൗണിലെ  ഹോട്ടലിന്റെ  ഒഴിഞ്ഞ ഭാഗത്ത് സനോജും ജസ്റ്റിനും നേർക്ക് നേർ ഇരികുകയാണ്..
അവർക്ക് മുന്നിൽ ആയി കൊണ്ട് വച്ചിരിക്കുന്ന ചായയിൽ നിന്നും ആവി പാറി കൊണ്ടിരുന്നു.

” നിന്റെ കൂട്ടുകാർ ഒക്കെ എങ്ങനാ ജസ്റ്റിൻ എല്ലാവരും അടിപൊളിയാണോ ?? ”
സനോജ് തുടക്കമിട്ടു.

” ആടാ എല്ലാവരും സൂപ്പർ ആണ്.. സെയിം വൈബ് ആണ് എന്താ ബ്രോ  ചോദിക്കാൻ ? ”
ജസ്റ്റിനു സംഭാഷണത്തിന്റെ ഗതിയും ഈ കൂടി കാഴച്ചയുടെ കാരണവും  ഒരു തരത്തിലും മനസിലാകുന്നുണ്ടായിരുന്നില്ല.

” ജീവ ആള് എങ്ങനാ.. ???? ”
സനോജ് കുറച്ചു അടുത്തേക്ക് ഇരുന്നു.

” അവനെ എനിക്ക്  കുറേ കാലമായി അറിയാം പ്രശ്നക്കാരൻ ഒന്നുമല്ല.. എന്നാലും കുറച്ചു സൈക്കോ ടൈപ്പ് ആണ്.. ”
ജസ്റ്റിൻ പ്രതീക്ഷിച്ച ചോദ്യം തന്നെ ആയിരുന്നു അത്. എങ്കിലും എന്താണ് കാര്യം എന്ന രീതിയിൽ അവൻ സനോജിനെ തന്നെ നോക്കിയിരുന്നു.

” എനിക്ക് പകരം മറ്റൊരാൾ ആണ് അലോരൈക മാനേജർ ആയി  അവിടെ ഉണ്ടായിരുന്നത് എങ്കിൽ നമ്മൾ തമ്മിൽ ഈ കൂടി കാഴ്ച്ച ഉണ്ടാവില്ലാരുന്നു ജസ്റ്റിൻ..!!
പകരം അവൻ നിന്റെ ഭാര്യയെ വിളിക്കുമായിരുന്നു ”
സനോജ് അതീവ ഗൗരവത്തോടെ ആണ് സംസാരിച്ചു കൊണ്ടിരുന്നത്.
ചായ  കുടിച്ചു കൊണ്ടിരുന്ന ജസ്റ്റിൻ ഒന്നും മനസിലാവാതെ കണ്ണ് മിഴിച്ചു ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *