ലക്ഷ്മി എന്നോട് : നീ വാ, അതൊന്നുമോർത്തു നീ വിഷമിക്കേണ്ട.. ഞാൻ ഉണ്ട് നിന്റെ കൂടെ..
ഡാ ആതിര അപ്പോഴത്തെ ദേഷ്യത്തിന്ന് അടിച്ചു പോയതാ, നീ ഇതൊന്നും മനസ്സിൽ വെയ്ക്കരുതേ..
ഞാൻ : അത് സാരമില്ല കുറച്ചു നേരം ഞാൻ ഒറ്റക്കൊന്നിരുന്നോട്ടെ.. നീ പൊക്കോ..
അവൾ : അത് പറ്റില്ല നീയും വാ.. എന്നും പറഞ്ഞു എന്നെ വലിച്ചെടുത്തു ഭക്ഷണം കഴിക്കുന്നിടത്തേക്ക് ചെന്നു .. അവിടെ എല്ലാവരും ഉണ്ട് പക്ഷെ ആരും ഒന്നും സംസാരിക്കുന്നില്ല, ഭക്ഷണം കഴിച്ചിട്ട് എല്ലാവരും അവരവരുടെ വീടുകളിലേക്ക് തന്നെ പോയി.. ഞാനും വീട്ടിലേക്കു വന്നു …
ഓരോന്ന് ആലോചിച്ചു കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങി പോയി.. രാവിലെ എഴുന്നേറ്റപ്പോൾ ഒരു സുഖവും തോന്നിയില്ല .. രാവിലെ ഭക്ഷണം ഒന്നും കഴിക്കാതെ ഞാൻ ഞങ്ങളുടെ ഗുഹയിലോട്ട് പോയി.. അവിടെ ഉണ്ടായിരുന്ന പലകയിൽ കയറി കിടന്നു..
കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ കുട്ടി ഗാങ് ഗുഹയിലോട്ട് കയറി വന്നു.. ഞാൻ അവിടുന്ന് അവർക്ക് ശല്യമാകാതിരിക്കാൻ ഇറങ്ങി. അതുമല്ല എന്നിക്ക് അവരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.. പെട്ടന്നാണ് പുറകിൽ നിന്നാരോ വന്നു എന്നെ കെട്ടി പിടിച്ചത്.. ആതിരയായിരുന്നു അത്..
ഡാ സോറി..
ഞാൻ അനങ്ങാതെ നിന്നു.. അവൾ എന്നെ പിടിച്ചു തിരിച്ചു നിറുത്തി..ഞാൻ നോക്കിയപ്പോൾ എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ് …
ഞാൻ : എന്നിക്ക് നിങ്ങളോടാരോടും ഒരു പിണക്കവുമില്ല.. ഞാൻ തെറ്റ് ചെയ്തപ്പോ നീ അടിച്ചു.. അതൊന്നും ഞാൻ മനസിൽ..
അത്രെയും പറഞ്ഞപ്പോഴത്തേക്കും ആതിര എന്റെ ചുണ്ടുകൾ വായിലാക്കി ഒന്ന് ചുംബിച്ചു..