എന്തായാലും ഇന്ന് രാത്രിയിൽ കനകാംബിരി അമ്മയുടെ മുറിയിൽ മുനിയമ്മയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് തന്നെ ടീച്ചർ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി.
ടീച്ചർ കുളിയും വസ്ത്രം മാറലും ഒക്കെ കഴിയുമ്പോഴും, വിജയദേവ് നല്ല ഉറക്കത്തിലായിരുന്നു ആഹാരം ഒക്കെ ഉണ്ടാക്കി ടേബിളിൽ എടുത്ത് വച്ചശേഷം ടീച്ചർ സ്കൂളിലേക്ക് യാത്രയായി. അന്നേദിവസം മുഴുവനും ടീച്ചറുടെ മനസ്സിൽ തലേന്ന് രാത്രിയിലെ സംഭവങ്ങൾ ആയിരുന്നു ഒരു കാര്യത്തിലും ശ്രദ്ധിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
വീണ്ടും ഭയം അവരെ ഭരിക്കുവാൻ തുടങ്ങിയിരിക്കുന്നു……..
വായനക്കാരെ, ഭയത്തിന്റെ അഞ്ചാം തലത്തിൽ വീണ്ടും കാണാം…
ഇൻസസ്‌റ്റർ.