മൂന്നുവർഷം മുമ്പ് തന്നെ വാങ്ങിയഒരു വസ്തു ഉണ്ടായിരുന്നു ഞങ്ങൾക്ക്… അതിൽ ഞങ്ങടെ സ്വപ്നമാളിക ഞങ്ങൾ പണിയാൻ പോവുകയാണ്…. ഈ വാർത്ത അറിഞ്ഞ അന്ന് ഞങ്ങൾ സ്കൂളിൽ നിന്ന് വരുമ്പോൾ അമ്മ വളരെ സന്തോഷത്തോടെ ആണ് ഈ കാര്യം ഞങ്ങളുടെ ഷെയർ ചെയ്തത് വൈകുന്നേരം അച്ഛൻ വീഡിയോ വിളിച്ചപ്പോൾ ഞങ്ങളോട് ഇ കാര്യം പറയുകയും ചെയ്തു…
അച്ഛൻ :- രാധു ഞാൻ ഒരു എൻജിനീയറിങ് ടീമിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്… ഇൻസ്റ്റാഗ്രാം വഴി കണ്ടതാണ് അവരുടെ പ്രൊഫൈൽ… നാളെ അവർ സ്ഥലം കാണാനും പ്ലാനുകൾ ഡിസ്കസ് ചെയ്യാനും നേരിട്ട് വരും… നീ അത് ഡീൽ ചെയ്യണം…
അമ്മ :- അയ്യോ ചേട്ടൻ ഇല്ലാതെ എങ്ങനെയാണ് ഞാൻ ഒറ്റയ്ക്ക് ആ കാര്യങ്ങൾ ചെയ്യുന്നത്…
അച്ഛൻ :-എടി ബുദ്ധൂസ് നീ വീടുപണിയാൻ അല്ലല്ലോ പറയുന്നത് അതൊക്കെ അവർ ചെയ്തോളും നീ അവരുടെ കൂടെ ചെന്ന് വസ്തു കാണിച്ചുകൊടുക്കുക അതിലും കാണിച്ചു കൊടുക്കുക പിന്നെ അവർ കാണിക്കുന്ന പ്ലാനുകൾ ഒന്നു നോക്കി നിനക്ക് വേണ്ട നിന്റെ ആഗ്രഹം പോലുള്ള കാര്യങ്ങൾ പറയുക അത് വെച്ച് അവർ നമ്മൾക്ക് വേണ്ടി പ്ലാൻ ഡിസൈൻ ചെയ്തു തരും അതെനിക്ക് വാട്സ്ആപ്പ് അയച്ചുതരും.
അമ്മ :-എന്നാലും?
അച്ഛൻ :-ഒരു എന്നാലുമെല്ലാം നിനക്ക് വീട് വേണോ?
അമ്മ :- അതെന്ത് ചോദ്യമാണ് ചേട്ടാ ചേട്ടന്റെ കൈപിടിച്ച് ആ വീട് വിട്ട് ഇറങ്ങുമ്പോൾ ഈ വാടകവീട്ടിൽ വന്ന് കയറുമ്പോൾ അന്നത് ദിവസം എനിക്ക് വാക്ക് തന്നെ അല്ലേ നമ്മുടെതായിട്ടുള്ള ഒരു വീട്…