ഞാൻ ഒരു രണ്ട് സെക്കൻഡ് അതേപോലെ അമ്മയെ നോക്കി നിന്നിട്ട് അടിമുടി ഒന്ന് നോക്കി റൂം ഒന്ന് ചുറ്റി നോക്കിയിട്ട് പുറത്തിറങ്ങി. ശരിക്കും അവിടെ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല പക്ഷേ ഇന്ന് എനിക്ക് അത് പലതും ഊഹിച്ചെടുക്കുന്നതേയുള്ളൂ നിങ്ങളും ഊഹിച്ച് കാണുമെന്ന് എനിക്കറിയാം….
അച്ഛൻ ഗൾഫിൽ പോയിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു… അപ്പോൾ നമ്മൾ എല്ലാവരും ഊഹിച്ചത് ശരി തന്നെയായിരിക്കും അല്ലേ…..
അങ്ങനെ ഒരു കാഴ്ച പിന്നെ ഉണ്ടായിട്ടില്ലെങ്കിലും… സ്കൂളിൽ നിന്നും വരുമ്പോഴും രാവിലെ പോകുന്നതിനു മുമ്പും അമ്മയുടെ ഫോൺവിളികളും മെസ്സേജ് അയക്കാനും ഒക്കെ കണ്ടിട്ട് എന്തോ ഒരു പന്തികേട് എന്റെ കുഞ്ഞു മനസ്സിലുമുണ്ടായിരുന്നു… ഞങ്ങടെ വീട് പണി അങ്ങനെ ആരംഭിച്ചു… അമ്മ മുൻകൈയെടുത്ത് തന്നെ അവിടെ നിന്ന് വീടുപണിയുടെ കാര്യങ്ങൾ നോക്കി നടത്തുവാൻ തുടങ്ങി… മിക്ക ദിവസങ്ങളിലും ഞങ്ങളെ സ്കൂളിൽ വിട്ടതിനുശേഷം അമ്മ വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുമായിരുന്നു…
നിങ്ങൾ ഇപ്പോൾ ഊഹിച്ചതും ഞാൻ ഊഹിച്ചതും ഒന്നുതന്നെ ആയിരിക്കാം പോയത് അവരെ കൂടി കാണാൻ ആയിരിക്കും….
- സമയം മാസവും അങ്ങനെ പയ്യെ കടന്നുപൊയ്ക്കൊണ്ടേയിരുന്നു… വീടിന്റെ രണ്ടാമത്തെ നിലയുടെ പണിയും ഏകദേശം പൂർത്തിയായിട്ടുണ്ടായിരുന്നു… എന്റെ എസ്എസ്എൽസി പരീക്ഷയും കഴിഞ്ഞിരുന്നു…. അമ്മയിൽ പല മാറ്റങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു തുടങ്ങി… ഞങ്ങളോട് അധികം മിണ്ടുന്നില്ല എന്തൊക്കെയോ ടെൻഷനിലെ അങ്ങനെ അമ്മ നിൽക്കുന്ന ആയിട്ട് തോന്നി… മിക്കപ്പോഴും വൈകുന്നേരം വരുമ്പോൾ അമ്മ വളരെ തളർന്ന് അവശയായ നിലയിലാണ് കാണപ്പെട്ടിരുന്നത്… ചോദിക്കുമ്പോൾ തലവേദനയാണെന്ന് മാത്രം പറയുമായിരുന്നു….