“മോളെ നീ അവനെ ഒന്ന് വിളിച്ച് നോക്ക്, അവനും കൂടി ഉള്ള ഫുഡ് പറഞ്ഞിട്ട് ഉണ്ടായിരുന്നു” അമ്മ ചോദിച്ചു. അവൾ നമ്പർ ഇല്ല എന്ന് പറഞ്ഞു. അപ്പൊ തന്നെ അമ്മ ഫോൺ എടുത്ത് നമ്പർ എടുത്തിട്ട് ഫോൺ അവൾക്ക് നേരെ നീട്ടി.
“അമ്മ വിചാരിച്ചത് അവൻ എന്റെ ഫ്രണ്ട് ആണ് എന്നാണ്, നിന്നോട് ആണ് ഞാൻ ഈ കാര്യം ആദ്യമായിട്ട് പറയുന്നത്… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇപ്പൊ വിളിക്കാം ഞാൻ അവനെ” എന്നും രാശിക ഫോൺ സ്‌പീക്കറിൽ ഇട്ട്. അവൾ പറയുന്നതിനെ എല്ലാം ആഷിക’ക് ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി, ചുണ്ടുകൾ വിരിഞ്ഞെങ്കിലും അവളുടെ കണ്ണുകളിൽ ഒരു വികാരവും ഉണ്ടായിരുന്നില്ല. ഫോൺ ഫുൾ റിങ് ചെയ്തിട്ടും അവൻ ഫോൺ എടുത്തില്ല, രണ്ടാമത് വിളിച്ചപ്പോ സ്വിച്ചഡ് ഓഫും ആയിരുന്നു.
“ഇവൻ ഇത് എവിടെ പോയി… നമ്മൾ അന്ന് ഒരു കല്യാണത്തിന്റെ റിസപ്ഷൻ പോയിലെ, അന്ന് ആണ് ഞങ്ങൾ ആദ്യമായി കണ്ടത്. പിന്നെ അവനെ ഞാൻ ഒരു രണ്ട് മൂന്ന് പ്രാവിശ്യം കോളേജിന്റെ പുറത്ത് ഒക്കെ ആയിട്ട് കണ്ടിരുന്നു, എന്നെ അന്വേഷിച്ച് വന്നതാണ് എന്ന് തോന്നുന്നു പക്ഷെ കണ്ട് പിടിച്ചില്ല അവൻ” റാഷിക അവളൂടെ പറഞ്ഞു. അതിനും ചിരി മാത്രം ആയിരുന്നു രാശികയുടെ മറുപടി.
(ഹൃതികിന്റെ വീട്ടിൽ)
“അമ്മെ… റിസൾട്ട് വന്നു. അത്യാവിശ്യം നല്ല മാർക്ക് ഉണ്ട്, അപ്പൊ… അടുത്ത ആഴ്ച മുതൽ ഇന്റർവ്യൂ തുടങ്ങും” ഞാൻ താഴ്ത്തേക്ക് ഇറങ്ങിയതും അമ്മയോട് പറഞ്ഞു.
“ഹാ… കൊട് മോനെ കൈ…” “എന്താടാ ഇന്നിട്ടും നിന്ടെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തത്” പറയുന്ന കാര്യത്തിന് ഉള്ള ഒരു സ്പ്രെഷൻ എന്റെ മുഖത്ത് വരാത്തത് കൊണ്ട് അമ്മ എന്നോട് ചോദിച്ചു.