ഞാൻ പോലും അറിയാതെ ഞാൻ രണ്ടാളെയും പ്രേമിച്ച് പോയി. ആഷിക നല്ല നീളൻ മുടിയും അറ്റത് ചെറിയ രീതിയിൽ ചുരുണ്ടും കിടക്കും, ചെറിയ ചോക്ലേറ്റ് നിറം ഉള്ള കണ്ണുകൾ. റാഷിക മുടിയുടെ നീളം കുറവായിരുന്നു, വല്യ കറുത്ത ഉണ്ട കണ്ണുകളുമായിരുന്നു അവൾക്ക്. കോളേജിൽ സ്കൂട്ടറിൽ കത്ത് കൊടുത്തതും ഒരുമിച്ച് കറങ്ങാൻ പോയതും കുളത്തിൽ പോയതും ആദ്യമായി ഒരു പെൺകുട്ടിയെ ചുംബിച്ചതും എന്റെ ആഷികയെ ആണെകിൽ, പരീക്ഷ എല്ലാം കഴിഞ്ഞ് അവൾ വീണ്ടും കാണാൻ വേണ്ടി പോയപ്പോ ആക്‌സിഡന്റിൽ പറ്റി ഹോസ്പിറ്റലിൽ ആക്കിയതും എല്ലാം റാഷികയെ ആയിരുന്നു. അവളെയും ഞാൻ…
ബെഡിൽ കിടന്ന് എനിക്ക് പെട്ടന് ഒരു കാൾ വന്നു, ഫോൺ എടുത്ത് നോക്കിയപ്പോ റാഷിക ആയിരുന്നു. നിറകണ്ണുമായി ഞാൻ ഫോൺ നോക്കി നിന്നു, അത് കട്ട് ആവുന്നത് വരെ കാത്ത് നിന്നു. കട്ട് ആയതും ഞാൻ പിജോൺ ഓഫ് ആക്കി സിം കാർഡ് ഊറി കളഞ്ഞു.
(അവരുടെ വീട്ടിൽ പോയപ്പോ സംഭവിച്ചതിന്റെ ബാക്കി)
ആ ചേച്ചി എന്റെ അടുത്തേക്ക് വന്നതും ഞാൻ ആ പൈന്റിങ്ങിൽ ഉള്ളത് ആരാണ് എന്ന് ചോദിച്ചു. അപ്പോഴാണ് അവിടെ ഉള്ളത് ഇരട്ട കുട്ടികൾ ആണ് എന്നും അവർ തമ്മിൽ ഉള്ള പ്രേശ്നനങ്ങൾ എല്ലാം എന്നോട് ആ ചേച്ചി എന്നോട് പറഞ്ഞു. അത് കേട്ടതും ഞാൻ വേഗം തന്നെ താഴത്തേക്ക് ഓടി പോയി.
“ആന്റി ഞാൻ ഇപ്പൊ വരാം, വീട്ടിൽ നിന്ന് എന്നെ വിളിച്ചു… അത്യാവശ്യം ആയിട്ട് അങ്ങോട്ട് ഒന്ന് ചേലാണ് പറഞ്ഞു”
“എന്താ മോനെ എന്തെകിലും പ്രെശ്നം ഉണ്ടോ, നീ ആകെ വിയർത്ത് പോയല്ലോ” അവളുടെ അമ്മ എന്നോട് ചോദിച്ചു. ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ വേഗം ഇറങ്ങി.