“ഇവൾക്ക് ഫ്രണ്ട്‌സ് എന്നൊക്കെ പറയാൻ ആരെങ്കിലും ഉണ്ടോ? അവൾ അങ്ങനെ അധികം ആരോടും സംസാരിക്കാർ ഇല്ലാലോ. നിന്നോട് ഒക്കെ അല്ലാതെ എന്റെ അറിവിൽ ഇവൾ ആരോടെങ്കിലും ഭയങ്കര കമ്പനി ഉണ്ടോ എന്ന് എനിക്ക് അറിയില്ല” അമ്മ പറഞ്ഞു. ഞാൻ അത്യാവിശ്യം നല്ല രീതിയിൽ ഞെട്ടി ഒരു അത്ഭുതത്തോടെ അവരെ നോക്കി നടന്നു.
“ആന്റിക്ക് അറിയാത്തത് കൊണ്ട് ആണ്, അവൾക്ക് ഫ്രണ്ട്‌സ് ഒക്കെ ഉണ്ട്. ചിലപ്പോ ഈ തിരക്കിന്ടെ ഇടയിൽ ആന്റി…” കുറച്ച് എന്തെകിലും ഒക്കെ പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും എങ്ങനെ പറയണം എന്ന് അറിയാതെ ഇങ്ങനെ അങ്ങ് ഞാൻ പറഞ്ഞു.
“നിനക്ക് ഇപ്പൊ അവളെ എത്ര കാലം ആയിട്ട് അറിയാം, എനിക്ക് എത്ര കാലം ആയിട്ട് അറിയാം. ഈ അടുത്ത കാലത്ത് ആയി നിന്നെ പോലെ ആരെങ്കിലും ഒക്കെ ഫ്രണ്ട്‌സ് ആയിട്ട് ഉണ്ടോ എന്നെ അറിയാത്തത് ഉള്ളു, ഞാൻ അവളുടെ പൊതുവെ ഉള്ള ഒരു ഇത് പറഞ്ഞു എന്നെ ഉള്ളു” നേരത്തേ പറഞ്ഞതിന് ഒരു ന്യായീകരണം എന്ന പോലെ അവളുടെ അമ്മ എന്നോട് പറഞ്ഞു. സ്വന്തം മക്കളുടെ കാര്യത്തിൽ ഓഫീസിൽ കാണിക്കുന്നതിന്റെ ചെറിയ ഒരു ശതമാനം ആത്മാർത്ഥത എങ്കിലും കാണിച്ചൂടെ. ഞാൻ പിന്നെ അതിന് മറുപടി ഒന്നും കൊടുക്കാൻ നിന്നില്ല, ഇനി എന്തേലും ഒക്കെ പറഞ്ഞ് തുടങ്ങിയ കച്ചറ ആവും. ഹോസ്പിറ്റലിന്റെ പുറത്ത് ഞങ്ങൾ എത്തി, എൻട്രൻസ് മുതൽ വണ്ടി വരെ അവൾ നടനൊള്ളാം എന്ന് പറഞ്ഞു. ഞാൻ ഗ്രീഷ്മ ചേച്ചിയോട് യാത്ര പറഞ്ഞ് ഇറങ്ങി.
“അമ്മേ ഞാൻ ഇവന്റെ കൂടെ വീട് വേറെ ബൈക്കിൽ വരട്ടെ” റാഷിക ചോദിച്ചു.
“ഈ കാലും വെച്ചിട്ടോ… അതൊക്കെ പിന്നെ പോവാമേ” അവളുടെ മുടിയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു.