“ഡാ, സോറി… ഞാൻ വെറുതെ ഒരു തമാശ ആയിട്ട് പറഞ്ഞു എന്നെ ഉള്ളു അല്ലാതെ…” അവൾ എന്നോട് പറഞ്ഞു
“അതിന് ഞാൻ ഒന്നും പറഞ്ഞില്ലാലോ, ഞാൻ അതൊക്കെ ആ സെൻസിലെ എടുത്തിട്ട് ഉള്ളു” ഞാൻ പറഞ്ഞ് അവളെ നോക്കി രണ്ട് കണ്ണും അടച്ച് കാണിച്ചു.
“പ്രൊജക്ടറിൽ ഒക്കെ ഇട്ട് സിനിമ കണ്ട എല്ലാവർക്കും ഡിസ്റ്റർബ്ൻസ് ആവിലെ”
“ഹെഡ്സെറ്റ് വെക്കും, വല്യ സ്‌ക്രീനിൽ കാണുന്നു എന്നെ ഉള്ളു… നീ ഇങ്ങനെ ഒരു മണ്ടൻ ആയിപോയല്ലോ” എന്നും പറഞ്ഞ് അവൾ ഫോണിൽ എന്തോ നോക്കി ഇരുന്നു. മണ്ടൻ നിന്റെ… ഒക്കെ ചെയ്തും കൊടുക്കണം ഇതൊക്കെ കേൾക്കുകയും വേണോ
“കാലിൽ ഒരു തട്ടും കൂടി തന്നാൽ ഉണ്ടലോ ഒരു മാസം കൂടി ഇവിടെ കിടക്കും നീ കിടക്കും, കേട്ടാലോ”
“എനിക്ക് കുഴപ്പം ഇല്ല, നിന്നെ ഇടിക്കാതെ ഇരിക്കാൻ വേണ്ടി വണ്ടി വെട്ടിച്ച ഞാൻ ഇത്രെയും കാലം ഇവിടെ കിടന്നില്ലേ… ഇനി പിന്നെയും നീ കാരണം കുറച്ച് കാലം കൂടി കിടക്കേണ്ടി വന്ന പോട്ടേ എന്ന് വെക്കും” അവളുടെ ആ മറുപടിക്ക് മുന്നിൽ നെഞ്ച് പിടഞ്ഞ് നിൽക്കുക എന്ന് അല്ലാതെ ഒന്നും ചെയ്യാൻ എനിക്ക് തോന്നിയില്ല, ഒരു സോറി പറയാനോ അറിയാതെ പറ്റിയത് ആണ് എന്ന് പറയാനോ ഒന്നും തോന്നിയില്ല…
“ആ പോട്ടേ ഇനി ഇപ്പൊ എന്ത് ചെയ്യാൻ പറ്റും… ഞാൻ സിനിമ വെക്കാൻ പോവാൻ നീ ഉണ്ടോ കാണാൻ?? രണ്ട് ഹെഡ്സെറ്റ് ഉണ്ട്” ഞാൻ അവളുടെ കൂടെ കാണും എന്നെ ഉറപ്പിച്ച് കൊണ്ട് തന്നെ അവൾ ചോദിച്ചു, ഒരു കോൺഫിഡൻസ് അവളുടെ ടോണിൽ ഉണ്ടായിരുന്നു. രാത്രി ആയത് കൊണ്ട് പോകണം എന്ന് ഉണ്ടായിരുനെകിലും അവൾ നേരത്തെ പറഞ്ഞ കാര്യം എന്നെ പോകാൻ അനുവദിച്ചില്ല. അമ്മയെ വിളിച്ച് ലേറ്റ് ആവും എന്ന് ഞാൻ അറിയിച്ചു.