അങ്ങനെ 4-5 ദിവസത്തിന് ശേഷം ഞാൻ ഒരു വൈകുനേരം ഹോസ്പിറ്റലിലേക് പോയി, റൂമിന്റെ അടുത്ത് എത്തിയതും ഞാൻ ഉള്ളിൽ നിന്നും ഒരു കരച്ചിൽ കേട്ടു…
“സാരമില്ല മോളെ, ഇത്ര ചെറിയ കാരണം കൊണ്ടൊക്കെ ഇങ്ങനെ കരയാൻ പാടുന്നുണ്ടോ” അവളുടെ അമ്മ പറയുന്നത് ഞാൻ കേട്ടു.
“അവൾ ആരാണ് എന്നെ ഇരുന്ന് പഠിപ്പിക്കാൻ, പോട്ടെ പോട്ടെ എന്ന് വെക്കുമ്പോ… അവളുടെ ഒടുക്കത്തെ അഹങ്കാരം കണ്ടില്ലേ” തേങ്ങലും ദേഷ്യവും കലർന്ന സ്വരത്തിൽ റാഷിക മറുപടി കൊടുത്തു.
“നീ വെറുതെ കിടന്ന കരഞ്ഞ് വേറെ അസുഖങ്ങൾ ഉണ്ടാകാൻ നിക്കണ്ട, മോൾ കിടന്നോ”
ഇപ്പൊ ഉള്ളിലേക്ക് കേറിയ ശെരിയാവില്ല എന്ന് എനിക്ക് തോന്നി, പക്ഷെ പോകാനും തോന്നുന്നില്ല. ഞാൻ പിന്നെ ഗ്രീഷ്മ ചേച്ചിയെ തപ്പി ഇറങ്ങി, ചേച്ചിക്ക് എന്തെങ്കിലും അറിയാം എങ്കിൽ വെറുതെ റാഷികയോട് ചോദിച്ച് അവളെ വിഷമിപ്പികണ്ടാലോ…
“ഗ്രീഷ്‌മ ചേച്ചി…” കുറച്ച് ദൂരത്ത് ഉണ്ടായിരുന്ന ചേച്ചിയെ ഞാൻ കുറച്ച് ഉറക്കനെ വിളിച്ചു. അവിടെ ഇരിക്കുന്നവർ എല്ലാം എന്നെ നോക്കി കണ്ണുരുട്ടി, പെട്ടന് ചുറ്റും നോക്കിയപ്പോഴാണ് ‘Silence Please’ എന്ന ബോർഡിന്റെ മുമ്പിൽ നിന്നാണ് ഞാൻ ഈ പരുപാടി ഒപ്പിച്ചത് എന്ന് മനസ്സിലായത്. പിന്നെ അവിടെ നിന്നില്ല, ഞാൻ ചേച്ചിടെ അടുത്തേക്ക് പോയി. എന്നെ പുച്ഛത്തോടെ നോക്കി ആണ് ചേച്ചി അവിടെ നികുനുണ്ടായിരുന്നത്, ഇപ്പോഴും ഉള്ള പോലെ ചമ്മിയ ചിരിയുമായി ഞാനും. ഞാൻ കാര്യങ്ങൾ ചേച്ചിയോട് ചോദിച്ചു…
“അത് അവളുടെ ചേച്ചി എന്തോ വന്നത് ആയിരുന്നു. ആ റൂമിന് ഭയങ്കര ഒച്ചയും ബഹളവും കേട്ടപ്പോ ആണ് ഞാൻ അങ്ങോട്ട് പോയത്, അപ്പോഴേക്കും എല്ലാം കഴിഞ്ഞു മറ്റവളും പോയി”