എന്താണ് എന്ന് അറിയില്ല കണ്ടിട്ട് ഒരു മാസം ആയാലോ, അതുകൊണ്ട് പിന്നെയും ഞാൻ പഴയത് പോലെ ആയിപോയി എനി… എനിക്ക് നിന്നെ കാണുമ്പോ സംസാരിക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണ് നിനക് ബോധം ഉള്ളപ്പോ പറയാൻ പറ്റാത്ത കാര്യങ്ങൾ ഇപ്പൊ പറയാം എന്ന് വിചാരിച്ചത്.” ഞാൻ അവളുടെ ബെഡിന്റെ അടുത്ത് ഉള്ള സ്റ്റൂളിൽ ഇരുന്നു. എന്റെ വിറക്കുന്ന കൈകൾ എടുത്ത് അവളുടെ കൈയിൽ വെച്ചു.
“എടി സോറി, ഞാൻ നടുറോഡിൽ സ്വപ്നം കണ്ട് നടന്നത് കൊണ്ടാണാലോ നിനക് ഇപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടായത്… നിന്ടെ പേര് കിട്ടി, എന്റെ പേര് ഞാൻ പറഞ്ഞില്ല… ഞാൻ ഹൃതിക്, ബാക്കി ഒക്കെ അറിയാലോ. നിനക് ബോധം ഉള്ളപ്പോ പറയാൻ ധൈര്യം ഇല്ലാത്തോണ്ട് ഒന്നും അല്ല, ടെൻഷൻ കാരണം ഞാൻ പറയുന്നത് ഫുൾ തെറ്റും… പക്ഷെ പറയും ഞാൻ നിന്നോട് ഇതൊക്കെ ഒന്നും കൂടി പറയും കാരണം ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ എന്റെ ജീവിതത്തിൽ നടക്കുന്നത്…
എനിക്ക് പണ്ട് തൊട്ടേ ഉള്ള സംശയം ആയിരുന്നു വലുതാവുമ്പോ ഞാൻ ആരാവും, എന്ത് ചെയ്യും, എന്തൊക്കെ എന്റെ കയ്യിൽ ഉണ്ടാവും… അതിന് ഉള്ള ഉത്തരം എനിക്ക് ഇപ്പോഴും അറിയില്ല. എന്റെ കൈയിൽ ഇപ്പൊ സ്വന്തമായിട്ട് ഒരു ബൈക്ക് ഉണ്ട്, സ്വന്തമായി ഒരു മുറി ഉണ്ട് പക്ഷെ…
ഇതേവരെ ഒരു പെൺകുട്ടി കൂടെ ഉണ്ടായിട്ട് ഇല്ല, അല്ല വേണം എന്ന് തോന്നിട്ടില്ല, പക്ഷെ നിന്നെ കണ്ടതിന് ശേഷം, ഒരുമിച്ച് കറങ്ങാൻ പോയതിന് ശേഷം, വൈകുനേരം ചായ കുടിക്കാൻ പോയപ്പോ ഉള്ളിൽ എവിടെയോ ഒരു അങ്ങനെ ഒരു ആഗ്രഹം വന്നു.
നിനക്ക് Love at first sightഇൽ വിശ്വാസം ഉണ്ടോ ? ഏയ്യ്, നിന്നെ ഇത്രയൊക്കെ അറിഞ്ഞടത്തോളം നിനക്ക് അങ്ങനെ ഒന്നും തോന്നാൻ സാധ്യത ഇല്ല…