“ങ്ങാ ബെസ്റ്റ്! ഈ പാതിരാത്രിയിൽ കുളത്തിൽ കുളി!.. നീ എന്താ പറയുന്നേ നിമിഷേ, എന്റെ കൂടെ അച്ഛനും ഉണ്ട്.” നിളയ്ക്കിപ്പൊ നല്ല ദേഷ്യം വന്നു.
“എടാ, പ്ലീസ്, ഒന്ന് അഡ്ജസ്റ്റ് ചെയ്യ്, ഞാൻ അവിടെയില്ലാത്ത കൊണ്ടല്ലേ.. അച്ഛന് അസുഖം വന്നതുകൊണ്ട് ഒന്നും സെറ്റാക്കാനും പറ്റിയില്ല. നീ വരുന്ന കാര്യം അപ്പാടെയങ്ങ് മറന്നു പോയി..”
“ഹ്മ്മ്.. എന്നാലും കറന്റ് ഇല്ലാത്തതുകൊണ്ട് മൊത്തം ഇരുട്ടാടാ ഇവിടെ. ആകെ ഒരു പ്രേതഭവനം പോലെ.. പേടിയാകുവാ എനിക്ക്.”
“സോറി ടാ, ഒരു 10-10.30 മണിയൊക്കെ ആവുമ്പൊ തന്നെ ഞങ്ങളങ്ങെത്തും. എല്ലാം ശെരിയാക്കാം, നീ അപ്പോൾ കുളിച്ചാൽ മതി. പെട്ട് പോയ കൊണ്ടാടാ, ഒന്ന് മനസ്സിലാക്ക്..”
“ഉം ശരി ടാ, പതുക്കെ വന്നാലും മതി, ഞാൻ അഡ്ജസ്റ്റ് ചെയ്യാം.”
“വേഗം വരാമെടാ, പ്രോമിസ്!”
“ഹാ, അത് പറഞ്ഞാൽ മതി. എന്നാൽ ശരി ടാ, ഞാൻ വെക്കുവാ.”
“ഓക്കേ ടാ..”
നിള ഫോൺ കട്ട് ചെയ്തു.
“എന്താ മോളെ പറഞ്ഞെ?” രാജശേഖരൻ അവൾ തിരിഞ്ഞതും കഴുകൻ കണ്ണുകളോടെ നോക്കി ചോദിച്ചു.
“അതച്ഛാ, അവള് 10.30 ഒക്കെ ആവുമ്പോഴേക് എത്തൂ, അവൾടെ അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ നിൽക്കുവാ. ആകെ പെട്ടു..”
“അയ്യോ, കഷ്ട്ടമായി പോയി. ഹ്മ്മ്, സാരമില്ല മോളേ, നമുക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്യാം, അതാ നല്ലത്. ഈ പാതിരാത്രി ഇനി ഓട്ടോ ഒന്നും വിളിച്ച് ടൗണിലേക്ക് പോകുന്നതൊക്കെ പാടാ.”
“മ്മ്, എന്നാലും അച്ഛന് ബുദ്ധിമുട്ടായല്ലേ..”