“ ഹോ… സമാധാനം… ചേച്ചീന്ന് തന്നെ വിളിക്കുന്നുണ്ടല്ലോ.. ഇന്നലെ പത്ത് വയസ്സിന് മൂത്ത എന്നെ താൻ എന്തൊക്കെയാ വിളിച്ചത്?!”
അവന് ജാള്യത തോന്നി.
“ അത്… ഞാന്‍… ആദ്യമായിട്ടായിരുന്നു ഇന്നലെ കഴിച്ചത്… ഒരു ലക്കില്ലാത്തത് പോലെയായി.. അതാ പറ്റിയത്…”
“ ഹൊ… ആദ്യമായി കഴിച്ചപ്പോഴേ ഇങ്ങനെ.!”
അവൾ മൂക്ക് ചുളിച്ചു.
“ ഹാളിൽ ഛർദിച്ചിട്ടേക്കുന്നതിന്റെ നാറ്റം ഇപ്പഴും മാറീട്ടില്ല. ഡറ്റോൾ വല്ലോം ഇരിപ്പുണ്ടോ? ഒന്നൂടെ തുടച്ചുകഴുകിയാലേ വാട പോകൂ.”
അവനും മൂക്ക് വിടർത്തി മണത്തു. ശരിയാ. പൈന്റിന്റെ നാറ്റം ഇപ്പോഴും ഹാളിൽനിന്ന് വമിക്കുന്നുണ്ട്.
“ ശ്ശൊ… ചേച്ചി എന്തിനാ അതൊക്കെ ക്ലീൻ ചെയ്യാൻ പോയത്..?”
“ പിന്നെ? വെളുക്കുന്നത് വരെ ഇട്ടേക്കണമായിരുന്നോ? നല്ല കഥയായി.” അവൾ ചിറികോട്ടി. “ താനൊന്ന് കുളിക്ക്. എനിക്കിന്നലെ തന്റെ ഷർട്ട് മാറ്റാനേ പറ്റിയുള്ളൂ. പണ്ടത്തെ പോലെ ഇള്ളക്കുട്ടിയൊന്നും ഒന്നുമല്ലല്ലോ ഇപ്പൊ.. അതാ..”
“ ചേച്ചിയ്ക്ക് അറപ്പൊന്നും തോന്നീലേ? എന്നെ അങ്ങനെയൊക്കെ ചെയ്യാൻ…”
“ എന്തിന്…? കെട്ട്യോന്റെ വേണ്ടാതീനങ്ങൾ കണ്ടും സഹിച്ചും തുടച്ചും ജീവിക്കുന്നതിന്റെ പകുതി അറപ്പില്ലല്ലോ കുഞ്ഞേ ഇതിനൊന്നും.” വളരെ നിസ്സാരമായാണ് അവളത് പറഞ്ഞത്.
അതിനുശേഷം അവന്റെ മറുപടിക്ക് കാക്കാതെ ഒരു ചായ എടുത്ത് കൊടുത്തിട്ട് തനിക്ക് ചിരപരിചിതമായ അടുക്കളയെന്ന പോലെ സ്ലാബിന്റെ അടിയിൽനിന്ന് ചിരവയെടുത്ത് അതിൻമേലിരുന്ന് തേങ്ങ തിരുമ്മാൻ തുടങ്ങി.
അവൻ അതും നോക്കി കണ്ട് ചായ കുടിച്ചു. എന്തെല്ലാം നേരിടേണ്ടിവന്നിട്ടും എന്തൊരു ഉത്സാഹമാണ് ഇവർക്ക്! ചുറുചുറുക്കോടെ തേങ്ങ തിരുമ്മുമ്പോൾ തുളുമ്പുന്ന ഇരുപത്തിയെട്ടുകാരിയുടെ യൗവനത്തിന്റെ തുടിപ്പുകൾ വല്ലാതെ ഇളകുന്നു. ചേച്ചിയുടെ ശരീരത്തിന് പണ്ടത്തേതിൽ നിന്ന് കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ല. ഒന്നൂടി തുടുത്തിട്ടുണ്ട്. അത്ര മാത്രം. അലസമായ വേഷം. കരിനീല ഫാഫ്സാരിയും ബ്ലൗസും പാവാടയും അവർക്ക് നന്നായി ഇണങ്ങുന്നുണ്ട്. ഗോതമ്പിന്റെ നിറമാണല്ലോ ചേച്ചിക്ക്.