“ ഇതൊക്കെ എനിക്കറിയാം കണ്ണാ. ഞാനിവിടെ അന്തിയുറങ്ങിയ ഒരു ദിവസം എഴുന്നേൽക്കാൻ വൈകിയില്ലേ… നീയെന്നെ വന്ന് വിളിച്ചുണർത്തിയ ദിവസം. അന്ന് നിന്റെ നോട്ടവും കണ്ണുകളിലെ ഭാവവും ഞാൻ ശ്രദ്ധിച്ചിരുന്നു. അലസമായി വസ്ത്രം കിടന്നിരുന്ന എന്റെ ശരീരം തന്നെയാണ് നിന്നെ മാറ്റിയതെന്ന് ബോധ്യമായിരുന്നു. പക്ഷേ എന്നിട്ടും നീയെന്നെ വിളിച്ചുണർത്തിയില്ലേ? എത്രയോ നേരം ഞാനറിയാതെ നിനക്കാ കാഴ്ച ആസ്വദിക്കാമായിരുന്നു. അപ്പോൾ നീ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നെന്ന് എനിക്ക് മനസ്സിലായി. അതുതന്നെയല്ലേ ഏതൊരു പെണ്ണിനും വേണ്ടത്… വികാരങ്ങൾ അടക്കാനാവാതെ ആക്രമിച്ച് തിന്നുന്ന ഒരുപാട് ആണുങ്ങളുള്ള ഈ ലോകത്ത്, തന്നിൽ നിന്ന് പോലും അവളെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഒരാണിനെ…”
“ ചേച്ചി… ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് ശാന്തി കിട്ടണമെങ്കിൽ ഇതും പറഞ്ഞേ തീരൂ. ശ്രദ്ധിച്ചു കേൾക്കൂ. കേട്ട് കഴിഞ്ഞിട്ട് ചേച്ചിക്ക് എന്നെ ശിക്ഷിക്കാം. ഞാൻ എതിര് പറയില്ല”. കണ്ണൻ വിറച്ചു കൊണ്ട് പറഞ്ഞു.
മായ ഒന്നും മിണ്ടിയില്ല. കേൾക്കാഗ്രഹിക്കാത്തത് എന്തോ കേൾക്കാനുള്ള തയ്യാറെടുപ്പോടെ മലർത്ത് ഉത്തരവും നോക്കിക്കിടന്നു.
“ ചേച്ചി.. ചേച്ചി ഇന്നലെ തലയും കുമ്പിട്ട് ഇരുന്നില്ലായിരുന്നെങ്കിൽ… താല്‍പര്യമില്ലായ്മ അത്രയും സ്പഷ്ടമാക്കിയില്ലായിരുന്നെങ്കിൽ, ആ കാഴ്ച എന്നോടൊപ്പം ജനലിലേക്ക് നോക്കിനിന്നായിരുന്നെങ്കിൽ ഉറപ്പായും ഞാൻ ചേച്ചിയെ അപ്പൊ ബലാൽക്കാരം ചെയ്തേനെ. അത്രയ്ക്ക് കെട്ട് പൊട്ടി നിൽക്കുകയായിരുന്നു. ഇനി എന്നെ ശിക്ഷിച്ചോളൂ, ഈ വൃത്തികെട്ട കാമചിന്തകൾക്ക് ക്രൂരമായി എന്നെ ശിക്ഷിക്കൂ.” കണ്ണൻ കിടന്ന് വിങ്ങിപ്പൊട്ടി.