ടീച്ചർമാരുടെ കളിത്തോഴൻ 3 [Oliver]

Posted by

മായ പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ് കട്ടിലിൽ എഴുന്നേറ്റിരുന്നു.

“ നിന്റെ ഉറക്കം കളയേണ്ടെന്ന് കരുതി.. പിന്നെ ഇതൊന്നും വല്യ ബുദ്ധിമുട്ടായി തോന്നിയതുമില്ല.” അവൾ നിസാരമട്ടിൽ പറഞ്ഞു.

“ നല്ല കഥ. ഇങ്ങോട്ടെണ്ണീറ്റ് വന്നേ… തുണീം കൂടി എടുത്തോ…”

“ എങ്ങോട്ടാ…?”

“ നിങ്ങളിന്ന് അച്ഛന്റെ മുറിയിൽ കിടന്നാൽ മതി… ഞാൻ ഹാളിൽ കിടന്നോളാം.”

“ അത് വേണ്ട… ഞാനിവിടെയെങ്ങാനും…”

“ അതൊന്നും പറഞ്ഞാലൊക്കില്ല. എന്തായാലും ഈ നാറ്റത്തിൽ കിടത്താൻ പറ്റില്ല. ഹോ.. സമ്മതിക്കണം നിങ്ങളെ. എങ്ങനെ ഈ വാടയും സഹിച്ചോണ്ട്…” പറഞ്ഞ് മുഴുവിക്കാതെ അവൻ സ്വല്പം അലോസരത്തോടെ അവളെ കൈയില്‍ പിടിച് മറ്റേ മുറിയിൽ കൊണ്ടാക്കി.

“ ഇന്നിവിടെ കിടന്നാൽ മതി… നാളെ അവിടെ വൃത്തിയാക്കിത്തരാം.”

“ അപ്പൊ നീ എവിടെ കിടക്കും…? ” അവൾ സംശയഭാവത്തിൽ നോക്കി.

“ അതിനാണോ സ്ഥലമില്ലാത്തത്! ഹാളിൽ സോഫയുണ്ടല്ലോ.”

“ കഷ്ടിച്ച് 3 പേർക്കിരിക്കാവുന്നതിലോ? അതുവേണ്ട, നീ ഇവിടുത്തെ കട്ടിലിൽ കിടന്നോളൂ. ഞാൻ ഹാളിൽ പായ വിരിച്ച് കിടന്നോളാം.”

“ എന്തായാലും വീട്ടില്‍ വരുന്നവരെ ഹാളിൽ നിലത്ത് കിടത്തിയിട്ട് സുഖിച്ച് മുറിയിൽ കിടക്കുന്ന ശീലം ഞങ്ങള്‍ക്കില്ല.”

അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവൻ തന്നെ പറഞ്ഞു. “എന്നാല്‍ നമുക്ക് രണ്ടാൾക്കും ഇതേ മുറിയില്‍ നിലത്ത് കിടക്കാം. ആർക്കും പ്രശ്നമില്ലല്ലോ?”

“ എന്നാലും മതി.”

“ അയ്യടി… അതുവേണ്ട. കേറിക്കെട പെണ്ണുമ്പിള്ളേ കട്ടിലില്…”

“ ഡാ ചെക്കാ… നീ കൊറേ നേരമായി.. നിന്നേക്കാൾ 10 വയസ്സിന്റെ മൂപ്പേ എനിക്കുള്ളൂ” മായ അവനെ കണ്ണുരുട്ടിക്കാണിച്ചിട്ട് ഗർവ്വിച്ച് കട്ടിലിൽ കേറിക്കിടന്നു. ചിരിച്ചുകൊണ്ട് അവൻ പായ വിരിച്ച് നിലത്തും കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *