“ ങാ… എന്നിട്ട് കേൾക്ക്.. ആ സമയത്ത് ഒരു മാലാഖയെപ്പോലെ വന്നതാ എന്റെ ടീച്ചർ… അല്ല… ടീച്ചറമ്മ… അവരെപ്പോലും വെറുതെ വിട്ടില്ലല്ലോ നിന്റെ മറ്റവൻ. നിനക്കറിയുവോ, അയാള് കാരണമാ ടീച്ചറമ്മ അകന്ന് പോയത്… ഞാനിന്ന് വീണ്ടും ഒറ്റപ്പെട്ടത്… ആദ്യമായി കുടിച്ചത്. എന്നിട്ട് ഒരുളുപ്പുമില്ലാതെ നിന്നെ ഞാനിവിടെ താമസിപ്പിക്കണം, ല്ലേ? അഭയം തരണമല്ലേ? നിന്നേം അവനേം ഈ ഭൂലോകത്ത് എവിടെക്കണ്ടാലും എനിക്കങ്ങ് വിറഞ്ഞുകേറും. പൊക്കോണം പുണ്ടച്ചി… ഇല്ലേൽ മുടിക്കുത്തിന് പിടിച്ച് പുറത്തെറിയും ഞാൻ!” തലയ്ക്ക് പിടിച്ച കള്ളിന്റെ ബലത്തിൽ അവന്റെ വാക്കുകൾ ക്രൗര്യത്തിന്റെ അത്യുന്നതിലെത്തി. പറഞ്ഞ് കഴിഞ്ഞതും അവളുടെ മുടിക്കുത്തിന് കേറിപ്പിടിച്ചിരുന്നു.
“ ആഹ്… അയ്യോ.. വിടൂ! വേണ്ട… ദയവുചെയ്ത് എന്നെ പറഞ്ഞു വിടരുത്. ഞാൻ വിചാരിച്ചു താനെന്റെ മേൽ കൈ വെക്കില്ലെന്ന്… തന്റെ അച്ഛന്റെ മോനാണെന്ന്…. അതാ ആദ്യം തന്നെ ഈ വീട്ടിൽ മുട്ടിവിളിക്കാൻ തോന്നിയതും.” അവൾ ഏങ്ങലടിച്ച് കരയാൻ തുടങ്ങി.
“ നോക്ക് പെണ്ണേ… പൂങ്കണ്ണീരൊന്നും വേണ്ട. ഇതിനേക്കാളും കരഞ്ഞിട്ടുണ്ട് ഞാൻ… കരഞ്ഞ് കരഞ്ഞ്… ന്റെ ചങ്ക് പൊട്ടിയിട്ടുണ്ട്…” അവനൊന്ന് തികട്ടി. പിന്നെ അവളുടെ മുടിയില്‍ നിന്ന് പിടിവിട്ട് പൊട്ടിച്ചിരിച്ചു… ഒരു ബോധമില്ലാത്തവനെ പോലെ.
“ ഞാനേ… ഞാൻ ചിലപ്പൊ വാള് വെക്കും കേട്ടോ…” പറഞ്ഞ് തീർന്നതും അവളുടെ നെഞ്ചത്തേക്കും സ്വന്തം ദേഹത്തേക്കും വാള് വെച്ചു. ഒന്നല്ല, രണ്ടുമൂന്നെണ്ണം. അവളൊന്ന് ഞെട്ടി പിറകോട്ടാഞ്ഞു.