“ അഭയമാ ചോദിക്കുന്നത്. തരാൻ മനസ്സുണ്ടാകണം.”
അവനൊന്നും മിണ്ടിയില്ല. എന്തായാലും വയ്യ. ഇപ്പോള്‍ വീണ്ടും ഒരു ബാധ്യത കൂടി തലയില്‍ എടുത്ത് വെക്കാന്‍ വയ്യ.
“ എന്താണെങ്കിലും ഇവിടെ നിക്കാന്‍ പറ്റില്ല. എനിക്ക് വെളുപ്പിനുള്ള ട്രെയിനില്‍ ഒരു സ്ഥലം വരെ പോണം… നിങ്ങൾ സ്വന്തം വീട്ടിലേക്കോ വല്ലോം ചെല്ല്.”
“ വീട്ടിലേക്ക് പോകാന്‍ പറ്റില്ല. അവരെന്നെ പണ്ടേ പടിയടച്ച് പിണ്ഡം വച്ചതാ… ചെന്നാൽ ആട്ടിയോടിക്കും.”
“ ഇതൊന്നും ഓര്‍ക്കാതെയാണോ പണ്ട് പതിനെട്ട് തികഞ്ഞപ്പോഴേ വീട്ടില്‍ മരപ്പണിക്ക് വന്നവനോടൊപ്പം ഇറങ്ങിപ്പോന്നത്?” വാക്കുകളില്‍ പരമാവധി അതൃപ്തി നിറച്ചാണ് അവന്‍ പറഞ്ഞത്. അവളെ ഒഴിവാക്കണം എന്നേയുള്ളൂ.
“ എന്നെ പറഞ്ഞുവിടരുത്. എനിക്ക് പോകാൻ ഒരിടം ഇല്ല.” അവള്‍ കരഞ്ഞു തുടങ്ങി.
“ ആര് പറഞ്ഞു? ബുദ്ധി പറഞ്ഞുതന്ന മിനിച്ചേച്ചിക്ക് മാളിക തന്നെയുണ്ടല്ലോ. പോകാഞ്ഞതെന്ത്? ഒറ്റയ്ക്കൊരാണ് താമസിക്കുന്നിടത്താണോ വലിഞ്ഞുകേറി വരേണ്ടത്?”
“ അവിടെ… മിനീടെ അമ്മായിയപ്പൻ വറീതുമാപ്പിള… അയാടെ ചെല നേരത്തെ നോട്ടവും സംസാരവുമൊക്കെ…. ഒരു വല്ലാതെ ജാതിയാ… എനിക്ക് പേടിയാ അവിടെ നിക്കാൻ…”
“ നോക്ക് ചേച്ചി, എനിക്കെന്തായാലും നിങ്ങളെ നോക്കാനൊന്നും പറ്റില്ല. അതുമല്ല… അറിയാല്ലോ… പണ്ടേ ഇക്കാര്യത്തില്‍ വറീതേട്ടനെക്കാൾ പേരുകേട്ടവനാ ഞാൻ…” അവന്‍ സോഫയിൽ കൈ കുത്തിയിരുന്നു പറഞ്ഞു.
അവൾ ആ പൊതിയും കെട്ടിപ്പിടിച്ചു ഹാളിന്റെ മൂലക്ക് നിന്ന് പറഞ്ഞു തുടങ്ങി.
“എനിക്കറിയാം ഇയാളെ. പണ്ടത്തെ സംഭവത്തിന് ശേഷം ഇയാളുടെ മുന്നില്‍ വരാൻ ധൈര്യമില്ലായിരുന്നിട്ടും ഞാന്‍ മാറിനിന്ന് കാണാറുണ്ടാരുന്നു ഇയാളെ… ശിവേട്ടനെ കാണുമ്പോഴൊക്കെ മൂപ്പർ ഇയാളെപ്പറ്റി പറഞ്ഞുകരയുമായിരുന്നു. “