അവൻ ഓടിപ്പോയി ബൈക്കിലിരുന്ന പാക്കറ്റ് എടുത്തോണ്ട് വന്നു. വാങ്ങിനോക്കിയതും അവളുടെ മുഖമൊന്ന് ചുളിഞ്ഞു. പിന്നെ ആ ചുളിവ് മാറി അമ്പരപ്പായി.
“ ടാ…. നീ ഇതാണോ വാങ്ങിച്ചത്?! എന്റീശ്വരാ….! ഇങ്ങനൊരു പൊട്ടൻ.” അവൾ തലയിൽ കൈവെച്ച് പോയി.
“ എന്താ ചേച്ചി? ഇതിടാൻ പറ്റില്ലേ?”
“ പറ്റും. പൊടിപ്പിള്ളേർക്ക്… എടാ… കെയർ ഫ്രീ വാങ്ങാൻ പറയുമ്പോൾ പിള്ളേർക്കുള്ള സ്നഗ്ഗിയാണോടാ വാങ്ങിക്കോണ്ട് വരുന്നത്?!” മായ നിലവിളിച്ച് പോയി.
“ അയ്യോ… ചേച്ചി… മാറിപ്പോയോ?! അറിഞ്ഞോണ്ടല്ല. സൂപ്പര്‍മാര്‍ക്കറ്റിൽ പരിചയക്കാർ നിൽക്കുന്നോണ്ട് പതുപതുത്ത കവറ് കണ്ടുടനെ പെട്ടെന്നിങ്ങ് എടുത്തതാ… ഞാൻ ഇതൊക്കെ വാങ്ങിക്കുന്നത് കണ്ട് അവർക്ക് ഡൗട്ട് അടിക്കുമോന്ന് പേടിച്ച്…”
“ ശ്ശൊ.. ഇനിയിപ്പൊ എന്താ ചെയ്യുക! തൊട മൊത്തം ഒലിക്കുവാണല്ലോ!.. ഇവിടെ പഴയ ലുങ്കി വല്ലതും ഇരിപ്പുണ്ടോ?” അവൾ പാവാട കൂടി കവയ്ക്കിട പൊത്തിപ്പിടിച്ച് വെപ്രാളപ്പെട്ടു.
അവൻ ഓടിപ്പോയൊരു ലുങ്കി തപ്പിയെടുത്ത് കൊടുത്തുടനെ മായ സ്വല്പം കുനിഞ്ഞോണ്ട് ബാത്ത്റൂമിലേക്ക് ഓടി. എന്നിട്ട് അല്പനേരത്തിനുള്ളിൽ അത് കീറി ചീല കെട്ടി ഫിറ്റ് ചെയ്തിട്ട് വന്നു.
“ എന്നാലുമെന്റെ കണ്ണാ… നീ ഇത്രയും പൊട്ടനാണെന്ന് വിചാരിച്ചില്ല.” അവൾ സ്നഗ്ഗി എടുത്ത് കാണിച്ച് ചിരിച്ചു.
“ ഞാനിതൊക്കെ എങ്ങനെ അറിയാനാ ചേച്ചി?! ഇവിടെ ഞങ്ങള്‍ രണ്ടാണുങ്ങൾ മാത്രമല്ലേയുള്ളായിരുന്നു. എത്രയോ കാലം കൂടിയാ ഒരു പെണ്ണീ വീട്ടില്‍ വന്ന് കേറുന്നത് തന്നെ…” അവൻ സ്വന്തം പക്ഷം ന്യായീകരിച്ചു.