ടീച്ചർമാരുടെ കളിത്തോഴൻ 3 [Oliver]

Posted by

“ ഞാൻ വലുതായിട്ടും എന്റെ മേത്തുമുണ്ടല്ലോ പോറലുകൾ.. നമുക്ക് പറ്റാനുള്ളത് പറ്റും… കൊച്ചാണെങ്കിലും വലുതാണെങ്കിലും.” നുണക്കുഴി കാട്ടിയുള്ള അവളുടെ ചിരിയിൽ അവൻ വേദന മറന്നിരുന്നെങ്കിലും ചേച്ചിയുടെ കൺകോണിലെ വിഷാദഭാവം അവന് മാത്രമായി കാണാനുണ്ടായിരുന്നു.

അവളൊന്ന് ശാന്തമാകുന്നത് വരെ അവനാ ചേച്ചിപ്പെണ്ണിന്റെ ശിരസ്സിൽ പതിയെ തലോടിക്കൊണ്ടിരുന്നു. കരച്ചിലൊന്ന് അടങ്ങിയപ്പോഴാണ് താനിപ്പോൾ കണ്ണന്റെ നെഞ്ചിലേക്ക് ചാരിക്കിടക്കുകയാണെന്ന് മായ ശ്രദ്ധിച്ചത്. ഒരു പിടച്ചിലോടെ മാറിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാനൊരു പ്രയാസം തോന്നി.

“പറഞ്ഞു തീർക്ക്… ഈ മനസ്സിൽ ഉള്ളതെല്ലാം… ഇനിയതൊന്നും ഓർത്ത് ഈ കണ്ണുകൾ ഒരിക്കൽ കൂടി നിറയരുത്.”

അവനെ നോക്കി അവൾ ചെറുതായൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. മനസ്സിലുള്ളത് പൂർണ്ണമായി പറയാനുള്ള സമയം ഇതല്ലെന്ന് മനസ്സ് മന്ത്രിച്ചിരുന്നു.

“ ഞാൻ പറഞ്ഞു മടുപ്പിച്ചോ?” ഒരു ചിരിയോടെ അവൾ അവനെ നോക്കി.

“ ഹേയ്… ഞാനിങ്ങനെ വെറുതെ…. രാത്രിയായില്ലേ… ചേച്ചി കഴിച്ചിട്ട് മുറിയിലേക്ക് പൊയ്ക്കോ…”

“ അപ്പൊ നീയോ?”

“ ഞാന്‍ ഉമ്മറത്ത് വല്ലോം ചുരുണ്ടോളാം.. നാളെ ആരേലും അറിഞ്ഞാലും സതീശേട്ടനോട് ധൈര്യമായി പറയാല്ലോ. ഞാൻ വെളിയിലായിരുന്നെന്ന്…”

“ പിന്നേയ്… ഇത്രയും പറഞ്ഞുണ്ടാക്കുന്ന നാട്ടുകാരും അങ്ങേരും ഇത് പറഞ്ഞാലങ്ങ് വിശ്വസിക്കുകയല്ലേ? അകത്ത് ഒരു മുറി കൂടിയുണ്ടല്ലോ. നീ അവിടെ കിടന്നാൽ മതി…” തെല്ലൊരു അധികാരത്തോടെ കൈയിൽ പിടിച്ചു പറയുന്ന മായേച്ചിയെ അവൻ അതിശയത്തോടെ നോക്കി. കണ്ണൻ നോക്കുന്നത് കണ്ടപ്പോഴാണ് താനിപ്പോൾ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി അവൾ ശ്രദ്ധിച്ചത്… ജാള്യതയോടെ കൈകൾ പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *