ഡ്രൈവിംഗ് സ്കൂൾ 2 [Pranav Mohan]

Posted by

ഞാൻ പറഞ്ഞു നമുക്ക് ഒന്ന് നിർത്തി ഇറങ്ങി കുറച്ച് നേരം റസ്റ്റ്‌ എടുത്തിട്ട് റോഡിൽ പോയി ഓടിച്ചു നോക്കാമെന്നു.അങ്ങനെ ഗ്രൗണ്ടിന്റെ ഒരു മൂലക്ക് തണൽ ഉള്ള ഭാഗത്ത് വണ്ടി നിർത്തി അവൾ അകത്തു തന്നെ ഇരുന്നു. ഞാൻ ഒന്ന് പുറത്ത് ഇറങ്ങിയിട്ട് അവളോട് ചോദിച്ചു ഇറങ്ങുന്നില്ലേ എന്ന്. അപ്പോൾ അവൾ ഇല്ല കുഴപ്പമില്ല എന്ന് പറഞ്ഞു. എനിക്ക് മനസ്സിലായി അവൾ അത്ര ഓക്കേ അല്ല എന്ന്.

ഞാൻ വീണ്ടും വണ്ടിയിൽ കയറി ഇരുന്നു അവളെ ഒന്ന് നോക്കി, അവൾ ഒരു സൈഡ് നോക്കി ഇരുന്ന് കരയുക ആയിരുന്നു. ഞാൻ പറഞ്ഞു കരയല്ലേ, വിഷമിക്കല്ലേ എന്നൊക്കെ, അപ്പോൾ അവൾ പറഞ്ഞു ചേട്ടനോട് ആണ് ഇങ്ങനെ ഒക്കെ പറയുന്നേ എനിക്ക് ഒന്ന് പറയാൻ പോലും ആരുമില്ല ഇതൊന്നും വേറൊന്നും വിചാരിക്കരുത് എന്ന്.ഞാൻ പറഞ്ഞു എനിക്ക് മനസ്സിലാകും പക്ഷെ നമ്മൾ അത് കാര്യമാക്കാതെ മുന്നോട്ട് പോവണം എന്നെങ്കിലും ഇത് ശരിയാകും അത് തീർച്ച.

പിന്നെയും അവൾ മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ പറഞ്ഞു എങ്കിൽ നമുക്ക് പോയാലോ റോഡിൽ, താൻ ഇനിയും ഒരോന്ന് ആലോചിച്ചു മനസ്സ് വിഷമിപ്പിക്കാതെ വണ്ടി പഠിക്കാൻ നോക്ക് ഞാൻ ഇല്ലേ കൂടെ ധൈര്യമായി ഓടിച്ചോ. അവൾ പറഞ്ഞു എങ്കിൽ ശരി പോകാം ഇന്ന് എന്റെ മൂഡ് പോയി എല്ലാം ഒരു വിധം മനസ്സിൽ വച്ചിരുന്നതാ എപ്പോഴോ കയറി വന്ന് പുല്ല്, ആ അത് വിട് ചേട്ടന് ഞാൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട് കാണണോ, അത് പറയുമ്പോൾ അവളുടെ മനസ്സ് കുറച്ച് ഹാപ്പി ആയപോലെ തോന്നി. എന്നിട്ട് അവൾ പിന്നിൽ നിന്ന് അവളുടെ ബാഗ് എടുത്ത് അതിൽ നിന്നും രണ്ട് പെർഫ്യൂം ബോക്സ്‌ എനിക്ക് തന്നു എനിക്ക് കണ്ടപ്പോഴേ ഇഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *