സ്ത്രീ ഫൈറ്റ് സ്ത്രീ ഡോം സ്ത്രീ പവർ [ബിൻസി]

Posted by

നാട്ടിലെ ആ കാലത്തെ ചട്ടമ്പിയായ വാസ്തവൻ ചേട്ടൻ്റെ കാരുണ്യം കൊണ്ട് എനിക്ക് അദ്ധേഹത്തിൻ്റെ കരിക്ക് കടയിൽ ഒരു ചെറിയ ജോലി കിട്ടി .

ഹോ , പറയത്തക്ക വല്യ ജോലിയൊന്നുമല്ലായിരുന്നു അത് .

വേനൽ കാലത്ത് മാത്രം കട തുറക്കും .

ഞാൻ ചുമ്മ അവിടെ പോയി ഇരിക്കും .

വാസ്തവൻ എന്ന ചട്ടമ്പിക്ക് എന്നോട് വളരെ സ്നേഹമായതിന് ഒരു കൊച്ചു കാരണം കൂടി ഉണ്ട് .

കൂലി തല്ലും കേസും കള്ള് കുടിയുമായി നടന്ന വാസ്തവൻ ചേട്ടൻ്റെ ഭാര്യ ആ കാലത്ത് ബന്ധം വേർപെടുത്തി വേറെ കല്യാണം കഴിച്ച് പോയിരുന്നു .

അവർക്ക് ഒരു മോനുണ്ട് .

എൻ്റെ അതേ പ്രായവും എൻ്റെ അതേ മുഖവുമായിരുന്നു അവന് എന്നും പറഞ്ഞ് വാസ്തവൻ ചേട്ടൻ എന്നെ പുള്ളിയുടെ മകനായിട്ട് കണ്ടു .

 

പക്ഷേ നാട്ടിൽ കറുമ്പി ശുഭ എന്നും നാട്ടിലെ പോലീസുകാരി എന്നും വട്ടപേരിൽ അറിയപ്പെട്ടിരുന്ന അന്ന് 50 വയസ് പ്രായമുള്ള എൻ്റെ അമ്മ ശുഭയോട് ചേട്ടൻ്റെ ചട്ടമ്പി തരം ചിലവാകത്തില്ലായിരുന്നു .

നാട്ടിലുള്ള ഒട്ടുമിക്ക ചേച്ചിമാരേയും പെൺകുട്ടികളേയും വാസ്തവൻ ചേട്ടൻ കളിയാക്കലും കമൻ്റടിക്കലും പതിവാണ് .

ഒരു ദിവസം അമ്മ എന്നെ തല്ലി എൻ്റെ ചുണ്ട് പൊട്ടി ഇരിക്കുന്നത് കണ്ടിട്ട് അമ്മയോട് അത് ചോദിക്കാൻ ചേട്ടൻ വീട്ടിൽ വന്നായിരുന്നു .

എൻ്റെ വായിലിരിക്കുന്നത് വാസ്തവൻ കേക്കേണ്ടേൽ മര്യാദക്ക് പൊക്കോ എന്നും പറഞ്ഞ് എൻ്റെ അമ്മ ചേട്ടനെ ആട്ടി ഇറക്കി വിട്ടു .

ഹൊ നിൻ്റെ അമ്മയോട് പറഞ്ഞ് നിക്കാൻ പാടാണെടാ . അവരുടെ മുഖം കണ്ടാൽ എങ്ങനെ അവരോട് സംസാരിക്കാനാ . തനി പോലീസ്കാരി ഹൊ .

Leave a Reply

Your email address will not be published. Required fields are marked *