“എന്നാലും ഒരു പേടി. സാരമില്ല. ബസ് നിറയെ ആൾക്കാർ ഉണ്ടാവുമല്ലോ..”
ഓഫീസിൽ നിന്നു സുനിൽ പത്തു മണി കഴിഞ്ഞപ്പോൾ വിളിച്ചു. സീസൺ ആയതു കൊണ്ടു ബുക്കിങ്ങ് ഒക്കെ ക്ലോസ് ചെയ്തെന്നും പിന്നെ ശശി ഇടപെട്ടു ഒരു ബസ്സിൽ ഒരു സീറ്റ് ശരിയാക്കിയിട്ടുണ്ടെന്ന്. രാത്രി 9 മണിക്ക് ബസ് പുറപ്പെടും രാവിലെ ഏഴരക്കു എറണാകുളത്തു എത്തുമെന്നും പറഞ്ഞു. സുനിൽ ഏഴു മണിക്ക് ഓഫീസിൽ നിന്നു വന്നു. ഏട്ടു മണിക്ക് കലാശിപ്പാളയത്തിനു പുറപ്പെട്ടു.
എന്തൊരു തിരക്ക്. മനുഷ്യർ നല്ല ഒരു സമയം യാത്രയിൽ ചിലവഴിക്കുന്നു. അവിടെ ചെന്നപ്പോഴാണു അറിയുന്നതു ബസ് ഒരു മണിക്കൂർ ലേറ്റ്, വെയിറ്റ് ചെയ്യൽ ശരിക്കും ബോറടി അടുത്തു കണ്ട ചെറിയ റെസ്‌റ്റൊറൻ്റിൽ കയറി അവിടെയും മുടിഞ്ഞ തിരക്ക്. ഒരു ടേബിളിൽ ഒരാൾ മാത്രം ഇരിക്കുന്നു.
“ഇവിടെ ഇരുന്നോട്ടെ?”, സുനിൽ ചോദിച്ചു.
“പിന്നെന്താ. ഇരിക്കൂ.”
നല്ല സുമുഖനായ ചെറുപ്പക്കാരൻ. മൂപ്പതിൽ താഴെ, തീർച്ച.
“ഞാൻ ജയേഷ്. എറണാകുളത്തിനു പോകാൻ വന്നതാണ്. ബസ് പത്തിനേ ഉള്ളു. നിങ്ങൾ എങ്ങോട്ടേക്കാ?”, അയാൾ സംഭാഷണം തുടങ്ങി
ഞാൻ വൈഫിനെ എറണാകുളത്തേക്കു കയറ്റി വിടാൻ വന്നതാണ്. ഇതു എൻ്റെ വൈഫ് റീന.”, ജയേഷ് റീനയെ നോക്കി ചിരിച്ചു. നല്ല ചിരി ആരും ഇഷ്‌ടപ്പെട്ടു പോകുന്ന രീതികൾ.
“ഒറ്റക്കു പോകുന്നതു കൊണ്ടു റീനക്കു ഒരു വിഷമം. ആദ്യമായാണു ഇങ്ങനെ”, സുനിൽ പറഞ്ഞു.
“ഒന്നു കൊണ്ടും വിഷമിക്കേണ്ട. ഞങ്ങൾ ഒക്കെ ഇല്ലേ?”, ജയേഷ് റീനയെ നോക്കിപ്പറഞ്ഞു.
“ജയേഷ് ഒരു കാര്യം ചെയ്യുമോ? എറണാകുളത്തു എത്തുമ്പോൾ ഉദയമ്പേരൂരിനു ഒരു ബസ്സിൽ കയറ്റി റീനയെ ഒന്നു വിടാമോ?”