അതിനുള്ള സമയം ആർക്കുമില്ല എന്നതാണ് സത്യം. ഒരു ദിവസം അമ്പിളിയുടെ വീട്ടിലെ പൂച്ച കുട്ടി ഈ കുന്നിൻ മുകളിലേക്ക് കയറി പോകുന്നത് കണ്ടു എന്ന് പറഞ്ഞു അമ്പളിയും ഞാനും കുടി അതിനെ തപ്പി ചെന്നപ്പോൾ ആണ് ഈ സ്ഥലം കാണുന്നത്. മരവും വള്ളിപ്പടർപ്പുകളുമൊക്കെ കയറി കാടു പിടിച്ചു കിടക്കുകയായിരുന്നു. ഞങ്ങൾ ബാക്കിയുള്ളവരെയും (ബാക്കിയുള്ളവർ എന്ന് വെച്ചാൽ ഞങൾ 8 പേർ) കുട്ടി വന്നു അവിടെ വൃത്തിയാക്കി എടുത്തു.
ആ ഗുഹയുടെ മുകളിൽകൂടിയാണ് അരുവി ഒഴുകിവന്ന ഗുഹക്കുമുന്നിൽ വന്നു പതിക്കുന്നത്. മഴക്കാലത്തു അത് വലിയ വെള്ളചാട്ടം പോലെ അണെങ്കിൽ വേനലിനു ചെറിയ നൂലുപോലെയാണ് വെള്ളം വീഴുക. ഗുഹയുടെ മുന്നിൽ വെള്ളം വീഴുന്നത് കൊണ്ടായിരിക്കും അവിടെ ചെറിയ ഒരു താഴ്ചയുണ്ട്.
അത് കൊണ്ട് വെള്ളം ഉള്ളി.ലേക്ക് തെറിച്ചു വീഴില്ല. ഈ താഴ്ച്ച ഉള്ളത് കൊണ്ട് ഗുഹയിലേക്ക് നേരെ വന്നു കയറാന് പറ്റില്ല. അതിന്റെ സൈഡിലൂടെ വേറെ ഒരു വഴിയുണ്ട് അതിലൂടെ മാത്രമേ ഗുഹക്കുള്ളിൽ കയറാൻ പറ്റു. ഗുഹക്കു ഉള്ളിലോട്ടു വലിയ സ്ഥലം ഇല്ലെങ്കിലും നല്ല വീതിയും ഉയരവുമുണ്ട്.
മുകൾ വശം കുറച്ചു തള്ളി നിൽക്കുന്നത് കൊണ്ട് ഉള്ളിലേക്കു വെയിൽ അടിക്കുകയുമില്ല. അവിടിരുന്നാൽ തഴയുള്ള നെൽപ്പാടങ്ങളും, തെങ്ങിൻ തോപ്പും ഒക്കെ കാണാം. വയൽ ആയതു കൊണ്ട് എപ്പോഴും നല്ല കാറ്റു ഉള്ളത് കൊണ്ട് നല്ല സുഘമാണ് അവിടിരിക്കുവാൻ.
ഞങ്ങളുടെ വീട്ടിലെ എല്ലാവരും ജോലിക്കു പോയി കഴിഞ്ഞാൽ ഞങളെ ശ്രദ്ധിക്കാൻ ആരുമില്ല, പ്രായമായാ സ്ത്രീകൾ (പുരുഷന്മാർ പ്രായമായാലും ജോലിക്കു പോകും) എല്ലാവരും കുടി ഞങളുടെ ഗ്രാമത്തിന്റെ നടുവിൽ കൂടിയിരുന്നു ഓല മെടയലും, ഭക്ഷണം പാകം ചെയ്യലും (മനക്കൽ ജോലിക്കാർക്കുള്ള ആഹാരം അവിടുന്ന് കിട്ടും പിള്ളേർക്കും പ്രായമായവർക്കും ഇവിടെയാണ് പാകം ചെയുന്നത്), കുറ്റം പറച്ചിലുമായിട്ടു അവിടെ കുടും.