ഞാൻ അച്ചു, മനയ്ക്കലെ കാര്യസ്ഥന്റെ ഒരേയൊരു മകൻ. എനിക്ക് 2 വയസുള്ളപ്പോൾ അവിടെയെത്തിയതാണ്, അന്ന് മുതൽ ഇതാണെന്റെ ലോകം. എന്റെ ‘അമ്മ പ്രസവത്തോടു മരിച്ചു പോയിരുന്നു. അച്ഛന്റെയോ അമ്മയുടേയോ നാടോ ബന്ധുക്കളെ കുറിച്ചോ ഒന്നും എനിക്കറിയില്ല. എന്തിനേറെ പറയുന്നേ എന്റെ അമ്മയുടെ മുഖം പോലും ഞാൻ കണ്ടിട്ടില്ല. എനിക്ക് ഓര്മ വെച്ച കാലം മുതൽ ഇതാണെന്റെ ലോകം.
അച്ഛൻ മനയ്ക്കലെ കാര്യസ്ഥനായത് കൊണ്ട് ഈ ഗ്രാമത്തിലെ എല്ലാവര്ക്കും എന്നെ വലിയ കാര്യമാണ്. പിന്നെ ഈ ഗ്രാമത്തിൽ 12 ആം ക്ലാസ് വരെ പഠിപ്പുള്ളതും എനിക്ക് മാത്രമാണ് (ഇവിടെ കൂടിയ വിദ്യാഭ്യാസം ഉള്ളത് 4 ആം ക്ലാസ് വരെ പോയ ആതിരക്കു മാത്രമാണ്).
അതു മാത്രമല്ല ഈ ഗ്രാമത്തിൽ കുടുതലും പെൺകുട്ടികളാണ് അതും ഞങ്ങടെ ജനറേഷനിൽ ഞാൻ മാത്രമാണ് ഏക അൺതരി അത് കൊണ്ട് ഇവിടുള്ള ഏതു വീട്ടിലും എനിക്ക് യഥേഷ്ട്ടം കയറിച്ചെല്ലാം. ഇവിടുത്തെ അല്ലറ ചില്ലറ പണികളിലൊക്കെ ഞാനാണ് സഹായിക്കുന്നത്. (ഇവിടെയുള്ള ആൾകാരെ, കഥയുടെ ഒഴുക്കിനനുസരിച്ചു പരിചയ പെടുത്താം)
12 ക്ലാസ് കഴിഞ്ഞപ്പോ മുതൽ ഇടക്കിടക്ക് അച്ഛനെ സഹായിക്കാൻ ഞാൻ മനക്കലേക്ക് പോകാറുണ്ട്. മനക്കലെ അച്ഛൻ നമ്പൂതിരിയുടെ 2 വേളികളിലായി 4 മക്കളാണ് 2 പെണ്ണും 2 ആണ്ണും. മരുമക്കത്തായം ആയതുകൊണ്ട് ഇപ്പൊ ആ തറവാട്ടിൽ 2 മരുമക്കളും അവരുടെ പിള്ളാരും ആണ് താമസം.
ആൺമക്കളിൽ ഒരാൾ നേരത്തെ മരിച്ചു പോയിരുന്നു പിന്നെയുള്ളയാൾ ദൂരെയെവിടെയോ ആണ് വേളി കഴിച്ചു പോയേക്കുന്നത്. തറവാട്ടിലുള്ള വലിയ നമ്പൂതിരിക്ക് 2 പെൺകുട്ടികൾ ആണ് മൂത്തയാൾ ശ്രീലക്ഷ്മി, എന്നെക്കാളും 2 വയസിനു മുത്തതാണ് ഇപ്പൊ പട്ടണത്തിൽ പഠിക്കാൻ പോയിരിക്കുകയാണ്.