അവിടുന്ന് ഇറങ്ങി പന്തലിലേക്ക് നടന്നു
വലിയ പന്തലിൽ വരി വരിയായി നീണ്ടു കിടക്കുന്ന പന്തിയിൽ ഇരിക്കാൻ മാത്രം ആളുകൾ ചെക്കന്റെ കൂട്ടർ ഇല്ലാത്തത് കൊണ്ട് നാട്ടുകാരും കുറേ പേർ ആദ്യ പന്തിയിലിരുന്നു തകൃതിയായി വിളമ്പലും കാര്യങ്ങളും നടക്കുന്നത് നോക്കി ഞാനും ചെക്കന്മാരും നിന്നു പന്തി കഴിഞ്ഞു എഴുന്നേറ്റവർ മധുരവും ഫ്രൂട്സും കഴിച്ചുകൊണ്ട് നിൽക്കെ ആശാൻ വിളിപ്പിച്ചിട്ട് അങ്ങോട്ട് ചെന്നു
അങ്ങോട്ട് പോവാനുള്ള വണ്ടി റഡിയല്ലേ…
ആശാനേ ഒരു കാര്യത്തിലും ടെൻഷൻ വേണ്ട അതെല്ലാം റെഡിയാ രണ്ട് ബസ്സും പിന്നെ നമ്മളെ വണ്ടികളും ഉണ്ട്… നിങ്ങൾ ആളുകളെ നോക്കിയാൽ മാത്രം മതി…
തിരികെ പന്തലിലേക്ക് ചെല്ലുമ്പോ ചെക്കന്മാർ ഓരോ ആവശ്യങ്ങൾക്ക് പോയിരിക്കുന്നതറിഞ്ഞു ഒരു വശത്ത് മാറി നിന്നു
“എന്ത് രസമാടാ കാണാൻ…
ആരെ നോക്കണമെന്നാ മനസിലാവാത്തെ എല്ലാം ഒന്നിനൊന്നു മെച്ചമാ…
ഇനി സിസ്റ്റേഴ്സ് ആയിരിക്കുമോ…
അരയാൽ എന്താ മുട്ടി നോക്കിയാലോ…
ഇതൊന്നും നമക്ക് സെറ്റാവൂല മോനേ… എല്ലാം പൂത്ത കാശുള്ള വീട്ടിലെയാ… കണ്ടില്ലേ കൈയിൽ ഐ ഫോണും ആപ്പിൾ വാച്ചും… ഡ്രെസ്സിങ്ങും ആഭരണങ്ങളും അടക്കം ഒരേ പോലെ… ഒരുത്തീടെ കൈയ്യിലാണെൽ കാർ കീയും…
ഏതേലും ഒന്ന് സെറ്റായാൽ ലൈഫ് സെറ്റാ മോനേ… ഞാനെന്തായാലും അതിലൊരുത്തിയെ മുട്ടും…
നമ്മൾ ഭക്ഷണം കഴിക്കുമ്പോ ഇവിടെ നിന്ന ചെക്കന്മാരില്ലേ അവരെ കെട്ടിയോളൻ മാരാവാനും മതി
എങ്കി പോയി മുട്ടുന്നതേ ഇവനോർമ കാണൂ… അവരെ ഓരോന്നിന്റെയും കൈയിന്റെ സൈസ് കണ്ടതല്ലേ… ഒരടി കിട്ടിയാൽ പിനൊരടിവാങ്ങാൻ ബാക്കികാണില്ല…