ആദി : മിണ്ടാതിരിയെടാ അമ്മയൊക്കെ ഉണ്ട് കാളിൽ…
ഗിരി : സോറി അമ്മേ… സോറി പെങ്ങന്മാരെ… നിങ്ങളുള്ള കാര്യം മറന്നുപോയതാ…
മുത്ത് : കാക്കൂ… പ്രശ്നമൊന്നുമില്ലല്ലോ…
ശെരിക്ക് സ്കെച്ച് ചെയ്യാൻ പോലും അറിയാത്ത ഇവരാണോ പ്രശ്നമുണ്ടാക്കുന്നെ…ഇവിടൊരു പ്രേശ്നോമില്ല… നിങ്ങള് ധൈര്യമായിട്ടിരി…
ലെച്ചു : എങ്കി ഇങ്ങ് വാ… ഞങ്ങളിവിടെ പേടിച്ചിരിക്കുകയാ…
ഞങ്ങള് വന്നേക്കാം… ഇവര് വന്ന വഴിയൊന്നറിയട്ടെ… ഡാ.. സുഹൈലിനോട് വിട്ടോളാൻ പറ സമയം വൈകണ്ട…
സുഹൽ : ഓക്കേ അല്ലേ…
ഇവിടെ സെറ്റാ നീ വിട്ടോ…
വണ്ടിക്ക് പിറകിലൂടെ രണ്ടു പേര് പതുങ്ങി വരുന്നതറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാനോ അറിഞ്ഞതായി ഭാവിക്കാനോ നിൽക്കാതെ കൈയിലെ സിഗരറ്റ് കുറ്റി ചൂണ്ടു വിരലിനാൽ ചൊട്ടി തെറിപ്പിച്ചു മുകളിലേക്ക് നോക്കി ഇരുന്നു ഇരുവരും പതുങ്ങി പതുങ്ങി ബൊണറ്റിനിരു വശവും ചെന്ന് പുറം തിരിഞ്ഞു നിൽക്കുന്ന അഫിക്ക് നേരെ ഓടുന്നത് നോക്കി നിൽക്കെ ഞൊടിയിടയിൽ തിരിഞ്ഞ അഫിയുടെ വാളുകൾ അതി വേകത്തിൽ വായുവിൽ ചലിച്ചു വാളുകളുടെ വേഗം ചുറ്റും കാറ്റു തീർത്തു നാല് മീറ്ററോളം അകലെനിന്നും ജയിംസിന്റെ കൈയിലെ പിസ്റ്റൾ അഫിയെ ലക്ഷ്യം വെച്ചു ശബ്ദിച്ചു കൈയിലെ അതിവേകത്തിൽ കറങ്ങുന്ന വാളിൽ തട്ടി വശത്തേക്ക് തെറിച്ചു വീണ്ടും ശബ്ടിക്കാൻ സമയം നൽകാതെ പിസ്റ്റല് പിടിച്ച കൈകൾ വെട്ടി മാറ്റപെട്ടു ഇരു വശത്തേക്കും വാളുകൾ താഴ്ത്തി അവൾ നിൽക്കുമ്പോയേക്കും അവളെ വെട്ടാനായി വന്നവർ പൊളിഞ്ഞ ചീട്ടു കൊട്ടാരം പോലെ കഷ്‌ണങ്ങളായി തായേക്ക് വീണതും അറ്റുകിടക്കുന്ന ജയിംസിന്റെ കയ്യും കണ്ട് ദിവ്യ കൈയിലെ പണപ്പൊതി വിട്ട് ഇരുകയ്യാലും ചെവി പൊത്തി പ്രേതത്തെ കണ്ടപോലെ ഭയത്താൽ അലറി വിളിച്ചു അഫി എന്നെ നോക്കി ചിരിയോടെ