ആശാൻ : എവിടായിരുന്നെടാ ഇത്രേം നേരം… നിന്റെ കഫീലൊക്കെ വന്നിട്ടുണ്ട്…
ഒരത്യാവശ്യമുണ്ടായിരുന്നു അതാ വൈകിയേ… ക്ഷണിക്കാത്ത ഒരാളെ കൂടെ കൂട്ടാൻ ഉണ്ടായിരുന്നു… ഇത് ഹർപ്രീത് സിങ് ഐ പി എസ് ഇവരുടെ ഫ്രണ്ടാണ്…
(ആശാൻ ചിരിച്ചു) അങ്ങോട്ട് ചെല്ല് വെള്ളം കുടിച്ചിട്ട് പെട്ടന്ന് ചെന്ന് ചായകുടിച്ചോ അവരിപ്പോ ഇങ്ങെത്തും…
ഞങ്ങൾ അകത്തേക്ക് നടന്നു കസേരയിൽ ഇരിക്കുന്ന ബാബയെയും ഖാലിദിനെയും കണ്ട് അവരോട് സംസാരിച്ചശേഷം കല്യാണത്തിന്റെ കോലാഹലങ്ങൾ കിടയിലൂടെ പന്തലിലേക്ക് നടന്നു
അവിടെയും നിറഞ്ഞുനിൽക്കുന്ന ശബ്ദങ്ങൾക്കിടയിൽ ഇത്തമാരും വാവയും മാമയും മേഡവും ചാന്ധിനിയും തേൻമൊഴിയും നിൽക്കുന്നത് കണ്ട് ഞാൻ അവർക്കരികിലേക്ക് ചെന്നു
മേഡം : എന്താ മജ്‌നൂ ഇത്… ആകെ ഫെസ്റ്റിവൽ പോലെ ഉണ്ടെല്ലോ…
ഇവിടെ കല്യാണം ഇങ്ങനെയാ…
മേഡം : അബ്‌ദുല്ല മുൻപ് പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല…
കണ്ടപ്പോ എന്ത് തോന്നി…
മേഡം : ഓസം… ഇത്രയും ആളുകളെ ആദ്യമായി ഒരുമിച്ച് കാണുന്നത് അന്ന് നിങ്ങൾ പ്രോഗ്രാം നടത്തിയപ്പോഴാ… അത് കഴിഞ്ഞ് ഇപ്പോഴും… വന്നില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ…
എന്തായാലും വന്നത് നഷ്ടമായെന്ന് തോന്നിയില്ലല്ലോ അത് മതി…
മേഡം : ഇവിടെ വിഡിയോയും ഫോട്ടോയും ഒക്കെ എടുക്കുന്നുണ്ടല്ലോ നീ അതെനിക്കൊന്ന് ഒപ്പിച്ച് തരണേ… ഫ്രണ്ട്‌സിനെ കാണിക്കാനാ…
അതൊക്കെ നമുക്ക് ഒപ്പിക്കാമെന്നെ…
സംസാരിച്ചുകൊണ്ടിരിക്കെ അഫി ചായകൊണ്ട് തന്നു
അതും കുടിച്ചുകൊണ്ട് അവരോട് സംസാരിച്ചു ചെക്കന്മാർക്കരികിലേക്ക് ചെന്നു അവരുമായി സംസാരിച്ചുകൊണ്ടിരിക്കെ ചെക്കനും കൂട്ടരും വന്നെന്ന് വാക്കിയിൽ സെക്യൂരിറ്റി പറയുന്നത് കേട്ട് ഞങ്ങൾ മുന്നിലേക്ക് നീങ്ങി