ഒന്നുമില്ല (പുറത്തേക്ക് നോക്കി കൺ കോണിലെ നീർതുള്ളി തുടച്ചുകൊണ്ട് നിശബ്ദമായിരുന്നു)
അവളെ സ്വതന്ത്രമായ ചിന്തകൾക്ക് വിട്ടുകൊണ്ട് മുനോട്ട് നോക്കി വണ്ടി ഓടിച്ചു ടെസ്റ്റൈലിന്റെ മുന്നിൽ നിർത്തി അവളെയും വിളിച്ച് ഉള്ളിലേക്ക് ചെന്നു
ചേച്ചീ കഴിഞ്ഞ ദിവസം ഞങ്ങൾ സേം കോസ്റ്റ്യൂം എടുത്തില്ലേ അതെല്ലാം ഒരു ജോഡി കൂടെ വേണം പിന്നെ ബ്രായും പാന്റീയും…
ചേച്ചി : സൈസ്…
(അവളെ നോക്കി) നിന്റെ സൈസ് എത്രയാ…
എന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി
എടീ ബ്രായും പാന്റീയും എത്രയാ സൈസ്
മുപ്പത്തിരണ്ട് നൂറ്…
ചേച്ചിയോട് പറഞ്ഞ് അതും വാങ്ങി ബ്ലൗസ് അവിടെത്തന്നെ തൈക്കാൻ കൊടുത്തു അവളെയും കൂട്ടി വണ്ടിയിലേക്ക് നടക്കേ അവളെ അരയിൽ കൈ ഇട്ട് അടുത്തേക്ക് ചേർത്തുപ്പിടിച്ചു ഞെട്ടലോടെ തല ഉയർത്തി നോക്കി ഞാൻ നോക്കുന്നത് കണ്ടതും തല കുനിച്ചു വണ്ടിഎടുത്ത് ഗിഫ്റ്റും വാങ്ങി കുന്നിലേക്ക് വിട്ടു വണ്ടി വീടിനു മുന്നിൽ ചെന്ന് നിന്നതും തലയിൽ തോർത്തും കെട്ടി ഒരു കോട്ടൺ നൈറ്റി ക്ക് മുകളിൽ ശ്വാൾ പുതച്ചോണ്ട് ലെച്ചു പുറത്തേക്ക് വന്നു ഞാനാണ് എന്ന് വിളിച്ച് പറഞ്ഞു
നിങ്ങളിതുവരെ റെഡിയായില്ലേ…
റെഡിയാവാം… ചേട്ടന്റെ ഡ്രസ്സ് ഇവിടുണ്ട്… ഇവിടുന്ന് കുളിച്ച് റെഡിയായിട്ട് പോവാം…
അപ്പോയെക്കും ബാക്കിയുള്ളവരും എത്തി അവരെ പരസ്പരം പരിചയപ്പെടുത്തി അവർക്കെല്ലാം അവളെ അറിയാം പേപ്പറിലും ന്യൂസിലും കണ്ടിട്ടുണ്ടെന്ന് പറഞ്ഞു അവൾക്ക് കുളിക്കാൻ ബാത്രൂം കാണിച്ചു കൊടുക്കാൻ പറഞ്ഞു ലെച്ചുവിന്റെ മുറിയിൽ ചെല്ലുമ്പോ ഏന്റെ ഡ്രസ്സ് ബെഡിൽ തേച്ചു വെച്ചിരിക്കുന്നുണ്ട് തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി ഡ്രസ്സ് മാറി കൊണ്ടിരിക്കെ ഡോറിൽ മുട്ട് കേട്ടു