ചായയോ കാപ്പിയോ…
ഹേ…
നിനക്ക് കുടിക്കാൻ ചായയാണോ കാപ്പിയാണോ എന്ന്…
ഞാൻ ചായയും കാപ്പിയും കുടിക്കലില്ല…
പാല്കുടിക്കില്ലേ…
കുടിക്കും…
ചേട്ടാ ഒരു പാല്… ഒരു മധുരമിടാത്ത കട്ടൻ…
സിഗരറ്റ്കത്തിച്ചു പാൽ അവൾക്കു കൊടുത്തു കട്ടൻ കുടിച്ചുകൊണ്ട് വണ്ടിയിൽ ചാരി നിൽക്കുമ്പോഴും അവളെന്തോ ആലോചിച്ചു പാൽ കുടിക്കുന്നു അവളുടെ ചുവന്ന ചുണ്ടിനു മീതെ പാലിന്നാൽ നേർത്ത മീശ രൂപപ്പെട്ടു ഗ്ലാസ് തിരികെ കൊടുത്ത് പൈസയും കൊടുത്ത് സിഗരറ്റിന്റെ അവസാന പുകയുമെടുത്ത് നിലത്തേക്കിട്ടു ചവിട്ടി ഞെരിച്ചു വണ്ടിയിലേക്ക് കയറി വണ്ടി എടുത്തു
അഫിയുടെ കാൾ വന്നു ബ്ലൂടൂത്തിൽ കണക്റ്റ് ചെയ്ത ഫോൺ അറ്റന്റ് ചെയ്തു
ഇക്കാ… എവിടെയാ…
ഞാനങ്ങോട്ട് വന്നോണ്ടിരിക്കുവാ എന്തെ…
ഒന്നൂല്ല വെറുതെ…
എല്ലാരുമെവിടെ
ലെച്ചു : ഞങ്ങൾ എല്ലാരും മലയിൽഉണ്ട്… ഫോൺ ലൗടിലാ പറഞ്ഞോ…
ഹാ… പൂവ് കിട്ടിയോ…
റിയ : കിട്ടി… ഇച്ചായനെപ്പോഴാ എത്തുക…
വന്നോണ്ടിരിക്കുവാ ഒരു മണിക്കൂർ മാക്സിമം
മുത്ത് : വേകം വാ കാക്കു വന്നിട്ടേ ഞങ്ങൾ പോവൂ…
വരുന്നെടീ… നിങ്ങക്ക് ഒരു സർപ്രൈസ് ഉണ്ട്…
ലെച്ചു : എന്താ…
വന്നിട്ട് പറയാം…
റിയ : പറയിച്ചായാ…
വരും വരെ ക്ഷമിക്ക്
മുത്ത് : പറ കാക്കൂ പൊന്നല്ലേ…
വന്നിട്ട് കാണാം…
അഫി : ഒരു ക്ലൂ എങ്കിലും…
നോ വേ… ഞാൻ ഡ്രൈവിങ്ങിലാ പോലീസുകാരി ഉണ്ട്…
ശെരി…
ഫോൺ വെച്ച് ഡ്രൈവ് ചെയ്യുന്നതിനിടെ പതിഞ്ഞ ശബ്ദത്തിൽ
ആരാ…
ആര്…
വിളിച്ചത്…
വൈഫ്…
മാരീഡ് ആണോ…
അതേ… എന്തെ…