എസ് ഐ : (അയാളെ നോക്കി) ഒന്ന് മിണ്ടാതിരിയെടോ… (എനിക്ക് നേരെ തിരിഞ്ഞു) അതൊക്കെ ഞാൻ പറഞ്ഞോളാം സാറ് പൊയ്ക്കോ…
അത് വേണ്ട സാറേ ഞാൻ കാരണം നിങ്ങൾ ചീത്തകേൾക്കണ്ട… എന്നെ ഒരു കല്യാണ വീട്ടിന്നു പിടിച്ചോണ്ട് വന്നതാ ഇന്ന് പതിനൊന്ന് നൽപ്പതിനാണ് മുഹൂർത്തം അപ്പോയെക്കും അവിടെ എത്തണമായിരുന്നു… നിങ്ങളെ മേഡത്തോട് കുറച്ച് നേരത്തെ വരാൻ പറഞ്ഞാൽ നന്നായിരുന്നു…
എസ് ഐ : ഇപ്പൊ… ഇപ്പൊ വിളിക്കാം സർ…
എസ് ഐ : സർ മേടമിപ്പോ വരും…
ശെരി…
ചായകുടിച്ചു കഴിഞ്ഞ് അവിടെ ഇരിക്കെ ഒരു ട്രാക്സൂട്ടും ടി ഷർട്ടുമിട്ട് ജോഗിംഗ് പോയ കോലത്തിൽ എ സി പി കയറി വരുന്നതിനിടെ എന്നെ കണ്ട് സ്റ്റക്കായി നിന്നു
ഹലോ… മേഡം… ഏന്റെ പേര് ഷെബിൻ വധശ്രമത്തിന് ഏന്റെ പേരിൽ കംപ്ലൈന്റ്റ് ഉണ്ടെന്ന് പറഞ്ഞു…
എ സി പി : (സ്വയം നെറ്റിയിലടിച്ചുകൊണ്ട് അടുത്തേക്ക് വന്നു) ഓഹ് മൈ ഗോഡ്… വരൂ അകത്തേക്കിരിക്കാം…
എന്നെ കൂട്ടി ഓഫീസ് മുറിയിലേക്ക് നടന്നു ഒരു കസേര നീക്കിയിട്ട്
ഇവിടെ ഇരുന്നോ…
എ സി ഓൺ ചെയ്ത് മറ്റൊരുകസേര വലിച്ചിട്ട് മുഖത്ത് നോക്കാതെ കസേരയിൽ നഖത്താൽ കോറികൊണ്ടിരിക്കുന്നത് നോക്കി
എന്ത് പറ്റി…
(ഇടറിയ ശബ്ദത്തിൽ ഇടമുറിഞ്ഞ വാക്കുകളോടെ) അത്… അന്ന്… അന്ന്… ഞാനല്ല… ഞാൻ… ഞാനപ്പോ വന്നേ ഉള്ളൂ…
മ്മ്… പിന്നെ…
ഇത്… ഇതെനിക്കറിയില്ലായിരുന്നു നിങ്ങളാണെന്ന്… അവര് കംപ്ലൈന്റ്റ് തന്നപ്പോ വിളിപ്പിച്ചതാ… സത്യമായും നിങ്ങളെ പേര്പോലും എനിക്കറിയില്ലായിരുന്നു…