അൽത്തൂനെ ഞാൻ കണ്ടു… നിങ്ങളൊക്കെ കഴിച്ചോ…
കഴിപ്പൊക്കെ കഴിഞ്ഞു നീ ഇരുന്നോ…
ഹേയ്… ഇപ്പൊ വേണ്ടടാ… പാട്ടുകാരൊക്കെ എവിടെ സ്റ്റേജ് കാലിയാണല്ലോ…
അവരൊക്കെ ഭക്ഷണം കഴിച്ചിപ്പോഅങ്ങോട്ട് പോയേ ഉള്ളൂ…
അനൗൻസ്മെന്റും പാട്ടും കേട്ട് നിൽക്കുന്നതിനിടെ അഫി വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവരോട് കഴിച്ചോളാൻ പറഞ്ഞു ഒരു ചെക്കൻ കൊണ്ടുതന്ന ചായയും കുടിച്ചോണ്ട് നിൽക്കെ ആദിയെ ഒരുത്തൻ വന്നു വിളിച്ചിട്ട് പോയി ചായകുടിച്ചോണ്ടിരിക്കുന്ന അവർക്കരികിലേക്ക് ചെന്നു ഇത്തയും അവർ നാലുപേരും ഇരിക്കുന്ന ടേബിളിൽ ഒരു ചെയർ എടുത്തിട്ടിരുന്നവരോട് സംസാരിക്കേ അതിലെ കടന്നുപോയ ജീഷേച്ചിയുടെ നൊടിച്ചിലുകേട്ടതും പഴയ കാര്യങ്ങൾ ഏന്റെ മനസിലേക്ക് ഓടിയെത്തി ചുറ്റുമുള്ള വരെല്ലാം എന്നെ കളിയാക്കി ചിരിക്കുംപോലെ തോന്നി
ഇക്കാ… എന്താ…
അഫി ഏന്റെ കൈയിൽ തട്ടിവിളിച്ചു കൊണ്ട് ചോദിച്ചതും ഞെട്ടികൊണ്ട് അവരെ നോക്കി
ഹേ… ഒന്നൂല്ല… നിങ്ങൾ കഴിക്ക്…
പതിയെ എഴുനേറ്റ് പന്തലിനു വെളിയിലേക്ക് നടന്നു വിളറിയ മുഖം ആരും കാണാതിരിക്കാനായി വണ്ടിയിൽ കയറി ഇരുന്ന പിറകെ അഫി അങ്ങോട്ട് വന്നു വണ്ടിയിൽ കയറി
എന്താ പറ്റിയെ പെട്ടന്ന് മുഖമൊക്കെ വിളറി ആകെ വിയർത്തു
ഒന്നൂല്ലടാ…
മുത്ത് പറഞ്ഞല്ലോ കഴിഞ്ഞ ദിവസോം ഇവിടുന്ന് ഇങ്ങനായെന്ന്… ഇത്ത അറിയാതിരിക്കാൻ അവർ ഇത്താന്റെ അടുത്ത് നിൽക്കാം എന്ന് പറഞ്ഞു മുത്ത് പറഞ്ഞു വിട്ടതാ…
ഒന്നൂല്ലെടീ…
സിഗരറ്റ് കത്തിച്ചു
ഡി… നീ ബിച്ചൂനെ വിളി ഇവിടുണ്ടേൽ ഒരു കുപ്പി എടുത്തുതരാൻ പറ…