ഇത്ത : നീ സാരി സ്ഥിരമാക്കിയോ…
മുത്ത് : ഇല്ലിത്താ… ഇത് കല്യാണം ആയോണ്ട് ഇത്ത പറഞ്ഞു ഒരേ പോലെ ഇക്കാക്കും ഞങ്ങൾക്കും ഈ കളർ ഇടാമെന്ന്…
ഇത്ത : എന്തായാലും നല്ല ചേർച്ചയുണ്ട്…
കല്യാണ വീട്ടിൽ ചെന്നിറങ്ങി എല്ലാവരോടും ചിരിയോടെ സംസാരിച്ചുകൊണ്ടിരിക്കെ ലെച്ചുവും അഫിയും റിയയും വന്നു പരസ്പരം ചിരിച്ചുകൊണ്ടവർ അകത്തേക്ക് നടന്നു ആശാനോട് പറഞ്ഞു ഞാൻ വെപ്പ് പുര ലക്ഷ്യമാക്കി നീങ്ങി സ്റ്റേജിൽ നിൽക്കുന്ന കോല് മിട്ടായിയെ കൈകാണിച്ചു അഹങ്കരിച്ചു വെച്ചിരിക്കുന്ന വണ്ടിയും ഓപ്പോസിറ്റ് സ്റ്റേജിൽ അനാഥമായി കിടക്കുന്ന മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റ്സിനെയും പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന സ്പീക്കറുകളും കടന്ന് നടക്കേ അങ്ങിങ്ങായി പറന്നുനടക്കുന്ന ഡ്രോണുകൾക്കും മിന്നികൊണ്ടിരിക്കുന്ന ഫ്ലാഷുകൾക്കുമൊപ്പം ക്യാമറ കണ്ണുകൾ പൊഴിഞ്ഞു പോവുന്ന ഓരോ നിമിഷത്തെയും ചിത്രീകരിച്ചുകൊണ്ടിരുന്നക്യാമറകൾക്ക് മുഖം കൊടുക്കാതെ ലൈവ് ആയിട്ട് ഉണ്ടാക്കുന്ന പലഹാരങ്ങളും ഐസ് ക്രീം കാരനെ ചുറ്റിനിൽക്കുന്ന കുട്ടികളെയും കലാകാരനെ പോലെ ഡ്രിങ്ക് ഐറ്റംസ് ലൈവ് ആയി ഉണ്ടാക്കുന്നവരുടെ മത്സരം പോലുള്ള പ്രകടനം കാണാൻ കൂടി നിൽക്കുന്നവരെയും മറികടന്നു ഫുഡ് ഏരിയയിൽ ഓടിനടന്നു കാര്യങ്ങൾ ചെയ്യുന്ന ചെക്കന്മാരെയും കുറച്ച് ചെക്കന്മാരോട് സംസാരിച്ചു നിൽക്കുന്ന ആദിയെയും കണ്ട് ആദിക്ക് അടുത്തേക്ക് നീങ്ങി
എന്താ അവസ്ഥ…
എല്ലാം സെറ്റാ… അമൽ മേഡത്തെ ഒക്കെ കൂട്ടാനായി പോയിട്ടുണ്ട്… ബിച്ചുവും സുഹൈലും പ്രോഗ്രാം ചെയ്യാൻ വന്നോർക്കുള്ള താമസസ്ഥലം കാണിക്കാൻ അവരേം കൊണ്ട് പോയി… അൽതു ഇവിടെങ്ങാനുമുണ്ട്…