വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

Posted by

അവളെ എടുത്ത് കട്ടിലിൽ ഇരുത്തി ഓരോന്നായി അവൾക്കിട്ടുകൊടുത്തു

ഇത്ത : (അവൾക്ക് ഉമ്മ കൊടുത്ത് അവളുടെ കവിളുകൾ പിടിച്ചാട്ടി) ഇപ്പൊ ആമിക്കുട്ടി ഒന്നൂടെ സുന്ദരിയായി… സന്തോഷമായില്ലേ…

മ്മ്… (കുഞ്ഞു മുഖത്ത് നാണം വിരിഞ്ഞു)

ഇത്ത : ചെല്ല് പോയി കളിച്ചോ…

അവൾ പുറത്തേക്കോടി…

മുടി ചീകാൻ ചീപ്പ് എടുത്ത ഏന്റെ കൈയിൽ നിന്നും ചീപ്പ് വാങ്ങി അവൾ മുടി ചീകിവെച്ചു ഹെയർ ബാന്റ് വെച്ച് കണ്ണെഴുതിത്തന്നു

മീശ പിരിച്ചു വെച്ച് അവളെന്റെ മുഖത്ത് നോക്കി നെറ്റിയിൽ ഉമ്മ വെച്ചു

പോവാം…

മുറി വിട്ട് പുറത്തേക്കിറങ്ങിയതും ഫൗസ്യആമിയെയും പിടിച്ച് അങ്ങോട്ട് വന്നു അവരുടെ കൈയിൽ അവളുടെ അഴിച്ചെടുത്ത സ്വർണമുണ്ട്

ഫൗസ്യ : മോളറിയാതെ എടുത്തതാ…

ആമി : അല്ലുമ്മാ ആന്റി തന്നതാ…

നിങ്ങളെന്തിനാ അതഴിക്കാൻ പോയേ അതവൾക്കിത്ത ഇട്ടുകൊടുത്തതാ…

ഫൗസ്യ : അത്… ഇത്രേം സ്വർണം…

അവൾ പറഞ്ഞില്ലേ നിങ്ങളോട് പിന്നെ എന്തിനാ അഴിക്കാൻ നിന്നെ നിങ്ങൾക്ക് വല്ല സംശയോം ഉണ്ടേൽ ഇത്താനോട് ചോദിച്ചാൽ പോരായിരുന്നോ…

ഫൗസ്യ : അത്…

ഇത്ത : (ഏന്റെ കൈയിൽ പിടിച്ചു) അതവൾക്കിട്ടുകൊടുക്ക്… അവളെ കഴുത്തിലും കാതിലും ഒന്നുമില്ലാത്തോണ്ട് ഞാനിട്ടുകൊടുത്തതാ… ഉമ്മ എവിടെ…

ഫൗസ്യ : റാബിയചാന്റെ വീട്ടിൽ പോയി

ഇത്ത : ഉപ്പയോ…

പള്ളിയിൽ പോയി…

ഇത്ത : ഞങ്ങൾ കല്യാണ വീട്ടി പോവുകയാ നിങ്ങൾ മക്കൾ അവരെ കൂടെ വരുമെന്ന് പറഞ്ഞു

ഞങ്ങളിറങ്ങി വണ്ടിഎടുത്തു പോവും വഴി മുത്തിനെയും കൂട്ടി കല്യാണ വീട്ടിലേക്ക് തിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *