നാലാളും ഓടിപ്പോയി കയ്യും മുഖവും കഴുകിവന്നു
ഇത്ത അവരെ എടുത്ത് ഏന്റെ രണ്ടുവശത്തും സ്ലാബിലിരുത്തി
ഇത്ത : ആർക്കാ ആദ്യം വേണ്ടേ…
പാത്തൂന്…
ഇത്ത ഞങ്ങൾക്കഞ്ചുപേർക്കും വാരിത്തന്നുകൊണ്ടിരിക്കെ ഞാൻ അവളെ ഏന്റെ കാലുകൾ കിടയിൽ ആക്കി കാലുകൊണ്ട് പിടിച്ചു അവളും ആ നിൽപ്പിൽ ഞങ്ങൾക്ക് വാരിത്തന്നു
ഫൗസി കയറിവരുമ്പോ ഞങ്ങൾക്ക് ചോറ് വാരിത്തരുന്നതും ഞങ്ങൾ തിന്നുന്നതും കണ്ട്
ഫൗസി : ഞാൻ കൊടുത്തേനല്ലോ…
ഇത്ത : അതെന്തേ ഞാൻ കൊടുക്കരുതോ…
ഫൗസി : അതല്ല നിനക്കൊരു ബുദ്ധിമുട്ടാവൂലെന്ന് കരുതി പറഞ്ഞതാ… രണ്ടാൾക്കും ഭക്ഷണം കഴിക്കാൻ മടിയാ…
അവർക്ക് മടിയൊന്നുമില്ല അവര് കഴിക്കുന്നുണ്ടല്ലോ അല്ലേടാ…
അവര് രണ്ടാളും തലയാട്ടി
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഐസ്ക്രീം വാങ്ങാൻ പോവാൻ പറഞ്ഞവർ പുറകെ കൂടി ഇത്താനോട് കല്യാണത്തിനു പോവാൻ റെഡിയാവാൻ പറഞ്ഞു പിള്ളാരേം കൂട്ടി കവലയിൽ ചെന്നു നാലാൾക്കും ഐസ് ക്രീം വാങ്ങികൊടുത്തു നാലാളേം ഹാപ്പിയാക്കി തിരികെ വീട്ടിലെത്തി ഇത്ത എനിക്കിടാനായി അഫി തന്നുവിട്ട പിസ്ത്ത പച്ച ഷർട്ടും സിൽവർ കര ഡബിൾ മുണ്ടും തേച്ചു വെച്ചത് എടുത്തിടുന്നതിനിടെ
ഇത്ത : എടാ ആ കൊച്ചിന്റെ കഴുത്തിലും കാതിലും ഒന്നുമില്ല… അവൻ തിരിച്ചു തന്ന പാത്തൂന്റെ പൊന്ന് അതിനിട്ടു കൊടുക്കട്ടെ…
അതിനെന്താ… നീ കൊടുത്തോടീ…
അലമാരയിൽ നിന്നും അവളുടെ സ്വർണത്തിന്റെ കൂട്ടത്തിൽ നിന്നും പാത്തൂന്റെ പഴയ കമ്മലും മാലയും കൈ ചെയ്‌നും പാദസരവും എടുത്തു
ഇത്ത : ആമീ…
ആമി : (ഓടി വന്നു) എന്താ ആന്റി…