പലവട്ടം വീണ പോഴും അടി നിൽക്കുന്നില്ലെന്ന് കണ്ട് എഴുനേറ്റ് കഴിയുന്ന വേഗത്തിൽ ഓടാൻ ശ്രമിക്കുന്ന അവന്റെ പുറകിൽ കെട്ടിയ കയ്യും തളർച്ചയും വേകത്തിനൊരു പ്രശ്നം തന്നെ ആയിരുന്നു അവന്റെ നെറ്റിയിലും ചുണ്ടിലും എവിടെയോ തട്ടി മുറിവ് പറ്റിയിരിക്കുന്നു ഓടി മെക്കാനിക്കൽ ഗ്രൗണ്ടിൽ എത്തുമ്പോയേക്കും പൂർണമായും തളർന്ന അവൻ അവിടെ കമിഴ്ന്നു വീണു അവന് കുടിക്കാൻ വെള്ളം കൊടുത്ത് പിടിച്ച് നേരെ ഇരുത്തി
ചോദിക്കുന്നതിന് സത്യം മാത്രം പറയണം അല്ലെങ്കിൽ ഇതുവരെ കിട്ടിയ പോലാവില്ല പച്ചക്ക് തൊലി പൊളിച്ചെടുത്ത് കെട്ടി തൂക്കും… ആരാ വീഡിയോ എടുത്തേ…
ഞാനാ…
ആർക്കൊക്കെ അയച്ചുകൊടുത്തു…
(അവന്മാരെ ചൂണ്ടി) ഇവന്മാർക്ക്
കോപ്പി എവിടെയൊക്കെ ഉണ്ട്…
ഞങ്ങളെ ഫോണിലും ഏന്റെ ലാപ്പിലും ക്യാമറ മെമ്മറി കാർഡിലും
ലാപ്പും മെമ്മറി കാർഡും എവിടെ
ബാഗിലുണ്ട്…
ഇതാദ്യത്തേതാണോ…
അല്ല… ഞങ്ങളെ ഗേൾ ഫ്രണ്ട്‌സ്നെയും അവരെ കൂടേ ഉള്ളവരെയും ഇങ്ങനെ ചെയ്തിട്ടുണ്ട്… ഇന്നലെ അവർ വീട്ടിൽ താമസിക്കും എന്ന് പറഞ്ഞത്കൊണ്ട് മിനഞ്ഞാന്ന് പോവും മുൻപ് ഞാൻ ക്യാമറ സെറ്റ് ചെയ്തു…
അതിന്റെ വീഡിയോ…
ലാപ്പിൽ ഉണ്ട്…
ഇപ്പൊ ക്ഷീണം എങ്ങനെയുണ്ട്…
കുഴപ്പമില്ല എഴുനേറ്റ് ലാത്തി ചെക്കന്റെ കൈയിൽ കൊടുത്തു അവന്റെ കൈയിൽ നിന്നും ചെക്കന്റെ ബാഗും ഫോണും വാങ്ങി ലാപ്പും മെമ്മറി കാർഡും ഉണ്ടെന്ന് ഉറപ്പിച്ചു ചെക്കനെ നോക്കി
കൂടേ നടന്നു ചതിച്ചതല്ലേ വേണ്ടപോലെ നീ തന്നെ കൊടുത്തോ… നീ തല്ലി അവനങ്ങു ചത്തുപോയാലും ഞാൻ നോക്കിക്കൊള്ളാം കാണുന്ന ഒരുത്തനും ഇനി ഇങ്ങനെ ഒന്ന് തോന്നരുത്…