തുടങ്ങി കഴിഞ്ഞ ശേഷമാ ഇത് നിന്റെ കോളേജാണെന്ന് അറിയുന്നത് തന്നെ…
ദേഷ്യത്തിൽ വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ അവന്മാരെ നോക്കി ഷർട്ട് സ്ലീവിലീവിന്റെ ബട്ടനഴിച്ചു സ്ലീവ് വലിച്ചു കയറ്റി ചെക്കന്റെ കൈയിലെ വടി വാങ്ങി മൂന്നിനേയും പൊതിരെ തല്ലാൻ തുടങ്ങി
നിർത്തെടാ അതുങ്ങള് ചത്ത് പോവും…
ചാവട്ടെ നാശങ്ങൾ… ഒരു പ്രശ്നോമില്ലാതെ ഇത് നടത്തികൊണ്ട് പോവുന്നതിനിടെ നശിപ്പിക്കാൻ നോക്കുന്നോ…
നീ ഇവരെ ഒന്ന് നോക്ക് ഞാനിവരെ ക്യാമറ മാനെ കൂട്ടീട്ട് വരാം…
നീപോയിട്ട് വാ… ഞാനിവിടെ ഉണ്ട്…
ചെക്കനെ കൂട്ടി അവരുടെ ബിൽഡിങ്ങിലേക്ക് ചെന്നു
നീ പ്രിൻസിപ്പൾ വിളിക്കുന്നെന്ന് പറഞ്ഞ് അവനെ ഇങ്ങ് വിളിക്ക്…
ചെക്കൻ അവനെ കൂട്ടി പുറത്തേക്ക് വന്നു
അവനെ താടി പിടിച്ച് പൊക്കി ചുവരോട് ചേർത്തു ചെക്കനെ നോക്കി
അവന്റെ ഫോണിങ്ങെടുക്ക്…
ചെക്കൻ അവന്റെ പോക്കറ്റിൽ കൈ ഇട്ട് ഫോൺ എടുത്തു കൈയിലെ ലാത്തി ചെക്കന്റെ കൈയിൽ കൊടുത്തു അവനെ നിർത്തി അവന്റെ ഷർട്ടിന്റെ ബട്ടൺ വലിച്ചു പൊട്ടിച്ചു ഷർട്ട് ഊരി എടുത്തു കൈകൾ പുറകിലേക്ക് കെട്ടി ചെക്കന്റെ കൈയിൽ നിന്നും ലാത്തി വാങ്ങി ലാത്തി ചന്തിയിൽ പതിഞ്ഞു “ആാാാ…” അവന്റെ വായിൽ നിന്നും വലിയവായിൽ ശബ്ദം പുറത്ത് വന്നത് കേട്ട് ടീച്ചറും സ്റ്റുഡന്റ്സും ഓടിവന്നു ചെക്കനോട് അവന്റെ ലാപ്പോ ബാഗൊ എന്തൊക്കെയാ ഉള്ളതെന്ന് വെച്ചാ എല്ലാമെടുത്ത് വരാൻ പറഞ്ഞു വരാന്തയിലൂടെ ഓടുന്ന അവനെ കാളയെ തെളിക്കും പോലെ അടിച്ച് കൊണ്ട് പുറകെ നടന്നു
“നിന്റെ ബാക്കി മെക്കാനിക്കൽ ഗ്രൗണ്ടിലുണ്ട് അങ്ങോട്ട്…”