പുറകെ ഓടാനൊന്നും എനിക്ക് വയ്യ ഓടിയാൽ അടുത്തത് നട്ടെല്ലിൽ കൂടേ കയറും
തല്ലാൻ വന്നവരും കാണാൻ വന്നവരും അധ്യാപകരും അടക്കം എല്ലാരും പകച്ചുനിന്നു അവന്മാരെ അടുത്തേക്ക് വിളിച്ച് നിലത്ത് മുട്ട് കുത്തിച്ചു നിർത്തി കൈയിലെ ഒരു ലാത്തി ചെക്കനും ഒന്ന് പൊന്നൂസിനും കൊടുത്തു ഒരു സിഗരറ്റെടുത്ത് കത്തിച്ചു
അടി…
അവർ രണ്ടുപേരും അവരെ അടിക്കാൻ തുടങ്ങി
ഫോൺ അടിയുന്നത് കേട്ട് നോക്കി ആദി
പറയെടാ…
ഡാ… കോളേജ് മിനിസ്റ്ററെ അലക്സ്ന്റെ പേരിലാ…
ഏത്… മറ്റേ ഗോൾഡിന്റെ അലക്സോ…
ആ… മിനിസ്റ്റർ ഇപ്പൊ നിന്നെ വിളിക്കുമായിരിക്കും…
കാൾ വരുന്നത് കണ്ട്
ആ… വിളിക്കുന്നുണ്ട്… ഞാനെടുത്ത് നോക്കട്ടെ…
ശെരി…
ഹെലോ…
ഹെലോ ഷെബീ ഞാനാ… മന്ത്രി ജോർജ്…
മനസിലായി… പറഞ്ഞോ…
കോളേജിൽ പിള്ളേരുമായി എന്തോ പ്രശ്നമുണ്ടെന്ന് കേട്ടു…
ഹാ… ചെറിയൊരു പ്രശ്നം… വലിയ പ്രശ്നമൊന്നുമല്ല…
ചീത്തപ്പേരായാൽ പൂട്ടികെട്ടുകയെ വഴിയുള്ളൂ…
അതിന് മാത്രമൊന്നുമില്ല… പണി കഴിഞ്ഞു ഞാനിപ്പോ ഇറങ്ങും…
നശിപ്പിക്കല്ലേ…
ഇല്ല സാറേ… സാറ് ധൈര്യമായിട്ടിരി…
ശെരി… ഞാൻ വെച്ചേക്കട്ടെ…
ഒക്കെ…
അടികൊണ്ട് വീണുകിടക്കുന്ന അവരെ കലി തീരെ തല്ലുന്ന രണ്ടുപേരും ആകെ വിയർത്തിട്ടുണ്ട് അവർക്കടുത്തേക്ക് ചെന്നു
പൊന്നൂസിന്റെ കൈയിലെ ലാത്തി വാങ്ങി എല്ലാരെയും നോക്കി ഓരോരുത്തരെ മുതുകിലും പതിയേ അടിച്ചുകൊണ്ട് ഒരറ്റത്ത് ചെന്ന് നിന്നു
ഷർട്ടങ്ങഴിച്ചേ…
അവർ മുഖമുയർത്തി നോക്കി
എടോ ഷർട്ടഴിക്കാൻ… ഒരു ചോദ്യത്തിന് ഒരടി അടി കിട്ടുന്നവർ ആദ്യത്തെ അടിക്ക് തന്നെ ഉത്തരം പറഞ്ഞാൽ പിന്നെ ആ ചോദ്യത്തിന് അടി കിട്ടില്ല പറഞ്ഞില്ലേൽ എല്ലാർക്കും പറയും വരെ കിട്ടും