വാട്ട് ദി ഹെൽ ഈസ് ഹാപ്പനിങ്ങ് ഹിയർ…
വാതിൽക്കൽ നിന്നും ശബ്ദമുയർത്തുന്ന കോട്ടും സ്യൂട്ടും അണിഞ്ഞ മനുഷ്യനെ നോക്കി
ഒന്നൂല്ലന്നെ നിങ്ങള് പഠിപ്പിച്ചുകൊടുക്കാത്തൊരു പാടമെടുക്കാൻ വന്നതാ…
ഹു ദ ഹെൽ ആർ യൂ…
അതറിയാനുള്ള റേഞ്ച് തനിക്കായിട്ടില്ല…
അയാൾ യൂണിഫോമിൽനിൽക്കുന്ന അവരെ രണ്ട് പേരെയും നോക്കി ശബ്ദമുയർത്തി കൊണ്ടിരിക്കെ
പൊന്നൂസേ… അതിങ്ങ് തന്നെ…
അവൾ വേഗം ലാത്തി കൈയിൽ കൊണ്ട് തന്നു കയറിനുള്ളിലൂടെ കൈ ഇട്ട് മുറുക്കി പിടിച്ചു നിലത്തു കിടക്കുന്ന അവന്മാരെ കയറുണ്ടാക്കാൻ തൊണ്ട് തല്ലും പോലെ അറഞ്ചം പുറഞ്ചം അടിക്കുന്നതിനിടെ പിടഞ്ഞെഴുന്നേറ്റ അവർ പുറത്തേക്ക് ഓടാൻ തുടങ്ങി അവർക്ക് പിറകെ നടക്കാൻ തുടങ്ങിയതും ക്ലാസിലെ പിള്ളാര് ഏന്റെ നേർക്ക് ഓടി വന്നതും അടിക്കാനായി ഓടി മുന്നിൽ എത്തിയവരുടെ കാലുകളിലും കൈകളിലും ലാത്തി കൊണ്ട ഭാഗം പോത്തിപിടിച്ചു പുറകിലേക്ക് മാറി അവരുടെ പിറകെപോവാനായി പുറത്തേക്കിറങ്ങി കുറേ പിള്ളേരോടൊപ്പം വടികളും മറ്റുമെടുത്തു വരുന്ന അവരെ കണ്ട് ചെക്കന്റെ കയ്യിലുള്ള ലാത്തിക്കൂടെ വാങ്ങി പുറത്തേക്കിറങ്ങി ലാത്തി കറക്കി മുന്നിൽ നിൽക്കുന്നഅവരെ നോക്കി ചുണ്ടിലെ സിഗരറ്റ് തുപ്പി ചിരിയോടെ അവർക്ക് നേരെ നടന്നു തന്റെ നേരെ വരുന്ന അവരെ അവർക്കെന്തെങ്കിലും ചെയ്യാൻ സമയം കൊടുക്കാതെ അടിക്കാൻ തുടങ്ങി പുറകിലേക്ക് നീങ്ങുന്ന അവർ തിരിഞ്ഞോടാൻ തുടങ്ങി വരാന്തയിൽ നിന്നും പുറത്തിറങ്ങി ഇരു കൈയ്യിലും കറങ്ങുന്ന ലാത്തിയിൽ നിന്നും രക്ഷപെട്ടു കൈയിലെ വടിയും കളഞ്ഞ് ഓടാൻ തുടങ്ങിയ അവരെ കണ്ട് നിന്നുകൊണ്ട് അരയിലെ പിസ്റ്റൾ എടുത്ത് ലോഡ് ചെയ്തു മുനിലോടുന്നവന്റെ കാലിനു താഴെ മണ്ണിൽ ഷൂട്ട് ചെയ്തു വെടിയൊച്ച കേട്ട് ബ്രേക്കിട്ട പോലെ നിന്ന അവരെ നോക്കി