ഇത്ത : നീ എന്ത് ചെയ്യാൻ പോകുവാ…
കോളേജല്ലേ… കൊള്ളാൻ ആരോഗ്യമില്ലേലും പത്ത്പേര് കൂടുമ്പോ ചെക്കന്മാർക്ക് കുന്തളിപ്പിത്തിരി കൂടുതലാവും… ഒരു സേഫ്റ്റിക്ക് നല്ലതാ…
ഫോൺ എടുത്ത് ആദിയെ വിളിച്ചു
ആദീ…
പറയെടാ…
ഞാൻ ****കോളേജിലാണ്… ഇവിടൊരു പണിയുണ്ട്…
ഞാൻ വരണോ…
വേണ്ട… സിസി ടിവി മൊബൈൽ ക്യാമറ ഒന്നും വീഡിയോ റെക്കോർഡ് ആവരുത്… വീഡിയോ ഫോട്ടോസ് ഒന്നും സെന്റ് ആവരുത്…
ശെരി…
മുഖം കഴുകി തുടച്ചു വരുന്ന അവരെ കൂട്ടി വണ്ടിയിലേക്ക് കയറി ആ സീറ്റിനടിയിൽ ലാത്തി കാണും എടുത്ത് കൈയിൽ വെച്ചോ
ചെക്കൻ : ഇക്കാ ഇത്…
എന്താ പോരേ…എങ്കി ഒന്നൂടെ എടുത്തോടാ…
ചെക്കൻ : അതല്ല… അവര്… മെക്കിലെയാ… കുറച്ചലമ്പാ… എന്തിനായാലും ഒറ്റകെട്ടാ… ഒറ്റക്ക്…
ഒറ്റക്കോ… നിങ്ങളൊക്കെ ഇല്ലേ…
ചെക്കൻ : ഞങ്ങളോ…
എന്തെ പേടിയുണ്ടോ…
ചെക്കൻ : കുറച്ച്…
സാരോല്ല അതൊക്കെ നമുക്ക് ശെരിയാക്കാന്നെ… അവന്മാര് എവിടെ ഉണ്ടാവും…
ചെക്കൻ : ക്ലാസിൽ കാണും…
എന്നാ നമുക്ക് അങ്ങോട്ട് പോയാലോ… എവിടെയാ അവന്മാരെ ക്ലാസ്സ്… അവൻ പറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ട് നീങ്ങി ഒരു ബിൽഡിംങ്ങിനു മുന്നിൽ ചെന്ന് നിന്നു വണ്ടിയിൽ നിന്ന് ഇറങ്ങി അരയിൽ നിന്നും സിഗരറ്റ് എടുത്ത് ചുണ്ടത് വെച്ചു വരാന്തയിലേക്ക് കയറി സിഗരറ്റ് കത്തിച്ചുകൊണ്ട് അവൻ പറയുന്ന വഴി മുന്നോട്ട് നടക്കേ എതിരെ വന്ന മാഷോ പ്യൂണോ മറ്റോ
എന്താടോ ഇത്… ഇതൊരു കോളേജല്ലേ… സിഗരറ്റ് കളയെടോ…
ചെക്കന്റെ കൈയിലെ ലാത്തി കൈയിൽ വാങ്ങി ഓങ്ങി കൊണ്ട്