നിസാരമായി പറയുന്ന എന്നെ നോക്കി ഇരിക്കുന്ന അവരെ നോക്കി കണ്ണ് തുടച്ചു
ഇങ്ങള് ഓളെ വിളിച്ച് അവന്മാരാവിടെ ഇല്ലെന്ന് ചോയിക്ക്… ഓളോട് ഇനി ഇതും പറഞ്ഞ് ഒരുത്തനും ഓളെ അടുത്തേക്ക് വരില്ല പേടിക്കണ്ടന്ന് പറഞ്ഞേക്ക്…
ഇത്ത അവളെ വിളിച്ചു സംസാരിച്ചു ഞാൻ വണ്ടിയുടെ വേകം കൂട്ടി
ഓര് അവിടെ തന്നെ ഉണ്ടാവുമെന്നാ ഓള് പറയുന്നേ…
വണ്ടി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി
പേപ്പട്ടി കടിക്കാൻ വന്നാൽ കരഞ്ഞോണ്ട് നിന്നിട്ട് കാര്യമില്ല ഒന്നുങ്കിൽ അതിനേക്കാളും വേഗം ഓടണം അല്ലെങ്കിൽ അതിനെ അങ്ങ് തല്ലി കൊല്ലണം അത്രേ ഉള്ളൂ… ഇങ്ങള് പോയി മുഖമൊക്കെ കഴുകി തുടച്ചേ… കരഞ്ഞൊലിപ്പിച്ചൊണ്ട് ചെന്നാ നാളെയും ഓരോരുത്തന്മാർക്ക് ഇങ്ങനൊക്കെ തോന്നും…
അവർ മുഖം കഴുകി വന്നു രണ്ട് കാപ്പിയും വാങ്ങി ഞങ്ങൾ വണ്ടിയിൽ കയറി ഗേറ്റ് കടന്നു ചെല്ലുമ്പോ തന്നെ പൊന്നൂസും ഒരു ചെക്കനും വഴിയിലെ വാക ചുവട്ടിലിരിപ്പുണ്ട് രണ്ടാളും കരഞ്ഞു കണ്ണൊക്കെ കലങ്ങിയിട്ടുണ്ട് ഇത്തയെ കണ്ടതും പൊന്നൂസ് ഓടിവന്നു കെട്ടിപിടിച്ചു കരയാൻ തുടങ്ങി
ഡി പോനൂസേ… നിനക്കെനെ വിശ്വാസമുണ്ടോ…
അവളെനെ നോക്കി
ഒരു പ്രശ്നോമില്ല നിന്റടുത് എന്നല്ല ഒരുതീടടുത്തും അവന്മാരിനി ഈ സൈസ് പരിപാടിയും കൊണ്ട് ചെല്ലില്ല… രണ്ടാളും ചെന്ന് മുഖം കഴുകി നല്ല ഫ്രഷായിട്ട് വന്നേ… ഈ കരഞ്ഞൊലിപ്പിച്ചു നിന്നാൽ ഞാൻ ഈ വഴി തിരിച്ചുപോവും…
അവളും ആ ചെക്കനും കൂടേ മുഖം കഴുകാൻ പോയി ഡാഷ് ബോർഡിൽ നിന്ന് വാക്കിയും പിസ്റ്റളും എടുത്ത് പിസ്റ്റൾ അരയിൽ തിരുകുന്ന എന്നെ നോക്കി