എന്താടാ ഉച്ചക്ക് ക്ലാസും കട്ടടിച്ചു പരിപാടി…
മൂസി : കട്ടടിച്ചതല്ലിക്കാ ഇന്നുച്ചവരെയേ ഉള്ളൂ…
മുത്ത് പുറകിൽ വന്ന് കയറി
ഡാ… ഏന്റെ ബാഗുണ്ട് വണ്ടിയിൽ അതെവിടേം കൊണ്ട് കളഞ്ഞേക്കല്ലേ…
അവൻ വണ്ടിയിലേക്ക് നോക്കി ഞങ്ങൾക്കടുത്തേക്ക് വന്ന്
മൂസി : അതിൽ പൈസ എന്തേലും ഉണ്ടോ…
മുത്ത് : ഞാനെണ്ണി വെച്ചതാ… ഇരുന്നൂറ്റി അൻപത് രൂപയുണ്ട് അതെങ്ങാനും എടുത്താ നിന്റെ തലമണ്ട ഞാനടിച്ചു പൊട്ടിക്കും…
മൂസി : അതേ ഉള്ളോ… ഒരഞ്ഞൂറ് രൂപ താടീ… ഏന്റെ കൈയിൽ ഒന്നൂല്ല… ടിക്കറ്റ് തന്നെ നാന്നൂറ്റി സംതിങ് എങ്ങാനുമാ…
അവൻ അവളുടെ കൈയിലെ പേഴ്സിൽ പിടിച്ചു
മുത്ത് : പോടാ ഞാനൊന്നും തരൂല…കാക്കൂ വണ്ടി എടുക്ക്…
(അവളെ നോക്കി) അവന് പൈസ…
അതൊന്നും വേണ്ട വണ്ടിയെടുക്ക് കാക്കൂ…
അവനോട് ചിരിച്ച് വണ്ടിയെടുത്ത വരിൽ നിന്നും അല്പം മുന്നോട്ട് നീങ്ങി
കാക്കൂ…
മ്മ്…
ആയിരം രൂപയുണ്ടോ…
അരയിൽ പേഴ്സുണ്ട് അതിലുണ്ട്…
വണ്ടിയൊന്നു നിർത്ത്… പേഴ്‌സ് ബാഗിൽ വെക്കാം ഇല്ലേൽ എവിടേലും വെച്ച് മറക്കും…
അവൾ പേഴ്‌സ് എടുത്ത് അതിൽ നിന്നും ആയിരം രൂപ എടുത്തു പേഴ്‌സ് തിരികെ അരയിൽ തിരുകാൻ നോക്കെ അതിൽ നിന്നും രണ്ടായിരം രൂപ അവൾ കാണാതെ എടുത്ത് കൈയിൽ ചുരുട്ടിപിടിച്ചു അവൾ എടുത്ത പൈസയും അവളുടെ പേഴ്സിലേക്ക് വെച്ച്
കാക്കൂ ഒന്ന് തിരിക്കുമോ…
വണ്ടി തിരിച്ചു അവർക്കടുത്തേക്ക് ചെന്നു അവൾ ഇറങ്ങി വണ്ടിയിലേക്ക് നടന്നു
മുത്ത് : ഏന്റെ ഫോൺ ബാഗിലാ…
അരികിൽ നിൽക്കുന്ന മൂസിയുടെ കൈയിൽ അവൾ കാണാതെ ചുരുട്ടിപിടിച്ച പൈസ വെച്ചുകൊടുത്തു അപ്പോഴേക്കും അവൾ വന്ന് വണ്ടിയിൽ കയറികൊണ്ട്