പക്ഷേ അവൾ അമ്മയെ വിട്ട് ഇത്രയും ദൂരം വരില്ല… നിങ്ങൾ രണ്ടാളും അങ്ങോട്ട് പോകേണ്ടിവരും…
അവളെ വീട്ടിൽ ഞാനും കൂടേ ചെന്ന് താമസിക്കുക എന്ന് പറഞ്ഞാലെങ്ങനെയാടാ…
അവളെ വീട്ടിൽ താമസിക്കുകയൊന്നും വേണ്ട… ഈ വീടും സ്ഥലവും വിറ്റ് അവിടെ ഒരു വീടും സ്ഥലവും വാങ്ങിയാൽ പോരേ…
എടാ… അത് അവൻ സമ്മതിക്കുമോ എന്നറിയില്ല…
ചേച്ചി കുട്ടേട്ടനോട് ആലോചിച്ചിട്ട് പറഞ്ഞാൽ മതി സമ്മതമാണേൽ ഞാൻ അവരോട് സംസാരിക്കാം… പിന്നെ ജാതകം ഒക്കെ നല്ല ചേർച്ചയാ…
അത് പറഞ്ഞപോഴാ… നീ കഴിഞ്ഞ ദിവസം ബാബുവിന്റെ ചെക്കൻ പാമ്പ് കടിച്ചു മരിക്കാൻ പോവുകയാണെന്ന് മുൻകൂട്ടി പറഞ്ഞെന്ന് എല്ലാരും പറയുന്നല്ലോ…
അതൊന്നുമില്ല… നാഗ ശാപം കിട്ടിയത് കൊണ്ട് അയാൾക്ക് പ്രിയപെട്ടൊരാൾ വിഷം തീണ്ടി മരിക്കും എന്നു പറഞ്ഞെന്നെ ഉള്ളൂ…
എന്തായാലും അതുകൊണ്ട് നിനക്കൊരു പേര് കൂടേ വീണു
ഹഹഹ… എനിക്കീ ഇരട്ടപ്പേര് പുതിയ സംഭവമൊന്നുമല്ലല്ലോ… ഇട്ട പേര് എത്ര എണ്ണം ഉണ്ടെന്ന് നാട്ടുകാർക്ക് തന്നെ നിശ്ചയമില്ല…
അതുപോലല്ല പുതിയ പേര് കാലൻ എന്നാ…
അതേതായാലും നന്നായി… അതിന്റൊരു കുറവുണ്ടായിരുന്നു… ഞാനെന്തായാലും ഇറങ്ങിയേക്കട്ടെ പോയിട്ട് കുറച്ച് പരിപാടിയുണ്ട് അത് കഴിഞ്ഞു രാത്രിയാവുമ്പോയേക്കും കല്യാണ വീട്ടിലും പോവണ്ടതല്ലേ…
ശെരി… ഞാൻ അവനോട് ചോദിച്ചിട്ട് നിന്നെ വിളിക്കാം…
ശെരി ചേച്ചീ…
അവിടുന്നിറങ്ങി മുത്തിന്റെ കോളേജിലേക്ക് വിട്ടു കോളേജിന് മുന്നിൽ മുത്തും മൂസിയും കൂടേ പഠിക്കുന്നവരും നിന്ന് സംസാരിക്കുന്നതിനടുത്ത് ചെന്ന് വണ്ടി നിർത്തി മൂസിയെ നോക്കി